MORE

    മയക്കുമരുന്നിനെയും കള്ളിനെയും രണ്ടായി കാണണം, കള്ള് കേരളത്തിലുള്ള പാനീയം: ശിവന്‍കുട്ടി

    Date:

    തിരുവനന്തപുരം: പഴങ്ങളില്‍ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാന്‍ അനുമതി നല്‍കിയ സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങള്‍ക്ക് വിചിത്രമായ മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.

    കള്ള് കേരളത്തിലെ ഒരു പാനീയമാണെന്നും, മയക്കുമരുന്നിനെയും കള്ളിനെയും രണ്ടായി കണക്കാക്കണമെന്നും മന്ത്രി പറഞ്ഞു.

    ലഹരിക്കെതിരെ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ ദീപം തെളിയിച്ച ശേഷമായിരുന്നു പ്രതികരണം. സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്ബയിന്‍റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ഇന്ന് ലഹരി വിരുദ്ധ വിളക്കുകള്‍ കത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആഹ്വാനം ചെയ്തിരുന്നു. മയക്കുമരുന്ന് ഉപയോഗത്തിനെതിരെ വീടുകളില്‍ പ്രതിരോധവും ബോധവല്‍ക്കരണവും സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ നിര്‍ദേശം.

    മയക്കുമരുന്നിനെതിരായ ജനകീയ പോരാട്ടത്തിനായി ഒക്ടോബര്‍ 6ന് ആരംഭിച്ച ക്യാമ്ബയിന്‍റെ ആദ്യ ഘട്ടം നവംബര്‍ ഒന്നിന് അവസാനിക്കും. അതേസമയം, സംസ്ഥാനത്ത് ധാന്യങ്ങള്‍ ഒഴികെയുള്ള കാര്‍ഷിക ഉല്‍പ്പന്നങ്ങളില്‍ നിന്ന് കുറഞ്ഞ വീര്യമുള്ള മദ്യം ഉത്പാദിപ്പിക്കാനുള്ള സര്‍ക്കാര്‍ അനുമതിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. മദ്യം നിര്‍മ്മിക്കുന്ന യൂണിറ്റുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കാനുള്ള ചട്ടം കഴിഞ്ഞ ദിവസം പ്രാബല്യത്തില്‍ വന്നിരുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...