MORE

    ‘മയില്‍‌പീലി ഇളകുന്നു കണ്ണാ!! ദീപ്തിയുടെ കലക്കന്‍ ഡാന്‍സ്‌, പത്തൊന്‍പതാം നൂറ്റാണ്ടിലെ ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി

    Date:

    മലയാളി സിനിമ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു സിനിമയാണ് വിനയന്‍ സംവിധാനം ചെയ്ത പുറത്തിറങ്ങുന്ന പത്തൊന്‍പതാം നൂറ്റാണ്ട്.

    സിജു വില്‍‌സണ്‍ എന്ന താരത്തിന്റെ താരപദവി ഉയരുമെന്ന് പ്രതീക്ഷിച്ചാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. സിജു വില്‍‌സണ്‍ ആണ് സിനിമയില്‍ പ്രധാന കഥാപാത്രമായ ആറാട്ടുപുഴ വേലായുധ പണിക്കര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

    വിനയന്‍ ആകാശഗംഗ 2 എന്ന സിനിമയ്ക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഇത്. വിനയന്റെ കരിയറിലെ ഏറ്റവും ബഡ്ജറ്റ് കൂടിയ ചിത്രം കൂടിയാണ് പത്തൊന്‍പതാം നൂറ്റാണ്ട്. ആകാശ ഗംഗ, അത്ഭുതദീപ്, വെള്ളിനക്ഷത്രം പോലെയുള്ള സിനിമകള്‍ എടുത്തിട്ടുള്ള വിനയനില്‍ നിന്ന് അതിലും വലിയ മേക്കിങ് ആണ് മലയാളി പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്. സിനിമ ഗംഭീരമായിരിക്കുമെന്ന് ട്രെയിലറില്‍ നിന്ന് വ്യക്തമാണ്.മലയാളത്തില്‍ ഇത്തരത്തില്‍ ഒരു സിനിമ ഇറക്കാന്‍ പറ്റുമെന്ന് തെളിയിക്കാന്‍ കൂടിയാണ് വിനയന്‍ പത്തൊന്‍പതാം നൂറ്റാണ്ട് ചെയ്തിരിക്കുന്നത്. അനൂപ് മേനോന്‍, ചെമ്ബന്‍ വിനോദ്, ദീപ്തി സതി, കയതു ലോഹര്‍, പൂനം ബജ്വ, സുദേവ് നായര്‍, ബിബിന്‍ ജോര്‍ജ്, സെന്തില്‍ കൃഷ്ണ, സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ്, അലന്‍സിര്‍, മണികണ്ഠന്‍ ആര്‍ ആചാര്യ, മാധുരി ബ്രഗാനസ, ടിനി ടോം തുടങ്ങിയ ഒരു നീണ്ട താരനിര തന്നെ സിനിമയില്‍ അഭിനയിക്കുന്നുണ്ട്.ഇപ്പോഴിതാ സിനിമയിലെ ഒരു മനോഹരമായ ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങിയിരിക്കുകയാണ്. മയില്‍‌പീലി ഇളകുന്നു കണ്ണാ.. എന്ന് തുടങ്ങുന്ന വരികളും ദീപ്തി സതി എന്ന നായികയുടെ ഗംഭീര ഡാന്‍സും കൂടിയായപ്പോള്‍ ആരാധകര്‍ വീഡിയോ ഏറ്റെടുത്തു കഴിഞ്ഞു. മൃദുല വാര്യരും കെ.എസ്. ഹരിശങ്കറുമാണ് പാടിയിരിക്കുന്നത്. എം ജയചന്ദ്രനാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. സെപ്തംബര്‍ എട്ടിനാണ് സിനിമ തിയേറ്ററുകളില്‍ ഓണം സ്പെഷ്യലായി റിലീസ് ചെയ്യുന്നത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...