MORE

    മറ്റുള്ളവരുടെ നമ്ബറുകള്‍ സ്പൂഫ് ചെയ്ത് അസഭ്യവും ഭീഷണിയും;സോഷ്യല്‍ മീഡിയയില്‍ ‘മാര്‍ലി’അറസ്റ്റില്‍

    Date:

    വ്യാജനമ്ബറുകള്‍ ഉപയോഗിച്ച്‌ വാട്സാപ്പ് ഗ്രൂപ്പുകളുണ്ടാക്കി സമൂഹവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന ആള്‍ പിടിയില്‍.കുന്ദംകുളം മരത്തന്‍ക്കോട് സ്വദേശി ഹബീബ് റഹ്‌മാന്‍ ആണ് പോലീസ് അറസ്റ്റ് ചെയ്തത്.

    സോഷ്യല്‍ മീഡിയയില്‍ ‘മാര്‍ലി’ എന്ന പേരില്‍ ആണ് ഇയാള്‍ അറിയപ്പെട്ടിരുന്നത്. സൗദി അറേബ്യയില്‍ നിന്നായിരുന്നു ഇയാളുടെ ഫോണ്‍ വിളികള്‍.മറ്റുള്ളവരുടെ നമ്ബറുകള്‍ സ്പൂഫ് ചെയ്താണ് ഇയാള്‍ ഫോണ്‍വിളിച്ച്‌ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നത്. ഈ കോളുകള്‍ റെക്കോര്‍ഡ് ചെയ്ത് ഇവരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

    രാഷ്ട്രീയക്കാരെയും കളക്ടര്‍മാരെയും പൊലീസ് ഉദ്യോ​ഗസ്ഥരേയും ഫോണില്‍ വിളിച്ച്‌ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തിയിരുന്നു. പരസ്പരം പോര്‍വിളികളും തെറിവിളികളും നടത്തുന്ന ഗ്രൂപ്പുകളില്‍ നിന്ന് തനിക്കും തന്റെ സുഹൃത്തുക്കള്‍ക്കുമെതിരേ പോര്‍വിളികള്‍ നടത്തുന്നവരുടെ നമ്ബര്‍, പ്രത്യേക കോള്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച്‌ സ്പൂഫ് ചെയ്യും. തുടര്‍ന്ന് ഈ നമ്ബര്‍ ഉപയോഗിച്ച്‌ രാഷ്ട്രീയത്തിലെയും ഉദ്യോഗസ്ഥതലത്തിലെയും ഉന്നതരെ ഫോണില്‍ വിളിച്ച്‌ തെറിവിളിക്കും.

    ഹബീബ് റഹ്‌മാനാണ് വിളിക്കുന്നതെങ്കിലും ഫോണെടുക്കുന്നവര്‍ക്ക് മറ്റുള്ളവരുടെ നമ്ബറുകളാണ് കാണാന്‍ സാധിക്കുക. ഇങ്ങനെ ഫോണ്‍ വിളിച്ചതിന്റെ കോള്‍ റെക്കോഡ് എതിരാളികള്‍ക്ക് അയച്ചുകൊടുത്ത് ഇയാള്‍ അവരെ ഭീഷണിപ്പെടുത്തി. നാലുമാസത്തോളം പ്രതിയുടെ നീക്കങ്ങള്‍ നിരീക്ഷിച്ചാണ് വയനാട് സൈബര്‍ പോലീസ് സ്റ്റേഷന്‍ എസ്‌എച്ച്‌ഒ പിടികൂടിയത്

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...