ക്വാലലംപുര്‍: മലേഷ്യന്‍ ഓപ്പണ്‍ ബാഡ്മിന്റനില്‍ ഇന്ത്യന്‍ താരങ്ങളായ
പി.വി.സിന്ധുവും എച്ച്.എസ്.പ്രണോയിയും ക്വാര്‍ട്ടറില്‍ പുറത്ത്. രണ്ടാം സീഡ് ചൈനീസ് തായ്പേയിയുടെ തായ് സു യിങ്ങാണ് സിന്ധുവിനെ തോല്‍പിച്ചത് (13-21,21-15, 21-13).
ആദ്യ ഗെയിം പിടിച്ചെടുത്ത് സിന്ധു കരുത്തുകാട്ടിയെങ്കിലും തുടര്‍ന്നുള്ള 2 ഗെയിമുകളിലൂടെ തായ് സു യിങ് മത്സരം സ്വന്തമാക്കുകയായിരുന്നു. സിന്ധുവിനെതിരെ തുടര്‍ച്ചയായ ആറാം ജയമാണ് തായ് സു ഇന്നലെ സ്വന്തമാക്കിയത്. ഇന്തൊനേഷ്യയുടെ ജൊനാതന്‍ ക്രിസ്റ്റിയാണ് പ്രണോയിയെ തോല്‍പ്പിച്ചത് (21-18, 21-16)

