MORE

    മസ്കിന്‍റെ അന്ത്യശാസനം ഇവിടെ വേണ്ട! ട്വിറ്ററില്‍ കൂട്ടരാജി; ഓഫിസുകള്‍ അടച്ചു

    Date:

    ന്യൂയോര്‍ക്ക്: സമയം നോക്കാതെ പണിയെടുക്കണമെന്നും അല്ലാത്തവര്‍ക്ക് പിരിഞ്ഞുപോകാമെന്നുമുള്ള ഇലോണ്‍ മസ്കിന്‍റെ അന്ത്യശാസനത്തിനു പിന്നാലെ ട്വിറ്ററില്‍ കൂട്ടരാജി.

    നൂറുകണക്കിന് ജീവനക്കാരാണ് ഇതിനകം രാജിവെച്ചത്. ഇതോടെ കമ്ബനിയുടെ ഓഫിസുകള്‍ പലതും താല്‍ക്കാലികമായി അടച്ചുപൂട്ടി.

    മസ്ക് ട്വിറ്റര്‍ ഏറ്റെടുത്തതിനു പിന്നാലെ ചെലവ് ചുരുക്കല്‍ നടപടികളുടെ ഭാഗമായി 3000ഓളം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. പുതിയ തീരുമാനങ്ങള്‍ അംഗീകരിക്കാനാകുന്നവര്‍ വിവരം അറിയിക്കണമെന്ന് ആവശ്യപ്പെട്ട് മസ്‌ക് ജീവനക്കാര്‍ക്ക് ഇ-മെയില്‍ അയച്ചിരുന്നു. ‘പുതിയ ട്വിറ്ററിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നുണ്ടോ’ എന്ന പോളില്‍ വ്യാഴാഴ്ച വൈകീട്ട് അഞ്ചിനകം നിലപാട് അറിയിക്കാനാണ് നിര്‍ദേശം നല്‍കിയത്. അല്ലാത്തവര്‍ക്ക് പിരിഞ്ഞുപോകാമെന്നും അറിയിച്ചിരുന്നു.

    പിന്നാലെയാണ് കൂട്ടരാജി. നൂറുകണക്കിന് ജീവനക്കാര്‍ ട്വിറ്ററിന്റെ ഇന്‍റേണല്‍ മെസ്സേജിങ് പ്ലാറ്റ്ഫോമായ സ്ലാക്കില്‍ രാജിവെച്ചതായുള്ള സന്ദേശങ്ങളും ഇമോജികളും പോസ്റ്റ് ചെയ്തതായും മസ്‌കിന്റെ അന്ത്യശാസനം വേണ്ടെന്ന് അറിയിച്ചതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിശ്ചിത സമയത്തിനകം വിവരം അറിയിക്കാത്തവരെ മൂന്നു മാസത്തെ ശമ്ബളം നല്‍കി പിരിച്ചുവിടുമെന്ന് മസ്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

    വലിയ തോതില്‍ മത്സരം നിറഞ്ഞ ലോകത്ത് വിജയിക്കാന്‍ തീവ്രമായി പണിയെടുക്കേണ്ടിവരുമെന്നാണ് ഇ-മെയില്‍ സന്ദേശത്തില്‍ മസ്‌ക് ചൂണ്ടിക്കാട്ടുന്നത്. അങ്ങനെ മികച്ച പ്രകടനം കാഴ്ചവെക്കുന്നവര്‍ക്കു മാത്രമേ മുന്നോട്ടുപോകാനാകൂവെന്നും മസ്‌ക് അറിയിച്ചിട്ടുണ്ട്. മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്ത ശേഷം ആകെയുള്ള 7,500 ജീവനക്കാരില്‍ പകുതിയിലേറെ പേരെയും പിരിച്ചുവിട്ടിരുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...