MORE

    “മഹാരാജ” വിജയ് സേതുപതിയുടെ അന്‍പതാമത്തെ ചിത്രം

    Date:

    സിനിമാപ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന മക്കള്‍ സെല്‍വൻ വിജയ് സേതുപതിയുടെ അൻപതാമത്തെ ചിത്രത്തിന്റെ ടൈറ്റില്‍ ലുക്ക് റിലീസ് ചെയ്തു.

    പാഷൻ സ്റ്റുഡിയോസും ദി റൂട്ടും നിര്‍മ്മാണത്തില്‍ കൈകോര്‍ക്കുന്ന ചിത്രത്തിന് മഹാരാജ എന്നാണ് ടൈറ്റില്‍ നല്‍കിയിരിക്കുന്നത്. അനുരാഗ് കശ്യപ്, മംമ്ത മോഹൻദാസ്, നാട്ടി നടരാജ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

    നിഥിലൻ സാമിനാഥൻ സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ക്രൈം, ത്രില്ലര്‍ എന്നീ ഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ഔട്ട് ആൻഡ് ഔട്ട് ആക്ഷൻ ഡ്രാമയാണ്.പാഷൻ സ്റ്റുഡിയോസിന്റെ ബാനറില്‍ സുധൻ സുന്ദരവും ദി റൂട്ടിന്റെ ബാനറില്‍ ജഗദീഷ് പളനിസ്വാമിയും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

    കാന്താര ഉള്‍പ്പെടെ ബ്ലോക്ക്ബസ്റ്റര്‍ കന്നഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ ബി.അജനീഷ് ലോക്‌നാഥ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം.നിഥിലന്റെ ‘കുരങ്ങു ബൊമ്മൈ’ എന്ന ചിത്രത്തിനും സംഗീതം നല്‍കിയത് അജനീഷ് ആയിരുന്നു .മാനഗരം, കൈതി, മാസ്റ്റര്‍, വിക്രം, ലിയോ എന്നീ ഹിറ്റ് ചിത്രങ്ങളുടെ എഡിറ്റര്‍ ഫിലോമിൻ രാജ് ആണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. ലവ് ടുഡേ, വിലങ്ങ് വെബ് സീരീസ് തുടങ്ങിയ വര്‍ക്കുകളിലൂടെ ശ്രദ്ധേയനായ ദിനേശ് പുരുഷോത്തമനാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. അയ്യര്‍ക്കൈ, പേരന്മൈ, മദ്രാസപട്ടണം തുടങ്ങി നിരവധി സിനിമകളുടെ മാന്ത്രിക സെറ്റ് വര്‍ക്കുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ശെല്‍വകുറാണ് പ്രൊജക്റ്റ് ഡിസൈനര്‍. പി ആര്‍ ഓ പ്രതീഷ് ശേഖര്‍

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...