MORE

    മഹാരാഷ്ട്രയില്‍ വന്‍ ബാങ്ക് കവര്‍ച്ച; 57 ലക്ഷം രൂപ കൊള്ളയടിച്ചു

    Date:

    മഹാരാഷ്ട്രയില്‍ വന്‍ ബാങ്ക് കൊള്ള. ലാത്തൂരിലെ ഗ്രാമീണ്‍ ബാങ്കില്‍ നിന്ന് അര കോടിയിലേറെ മോഷ്ട്ടാക്കള്‍ കവര്‍ന്നു.

    27 ലക്ഷം രൂപയും, 22 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളുമാണ് നഷ്ടമായത്. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. 14 ഗ്രാമങ്ങളില്‍ നിന്നുള്ളവരുടെ അക്കൗണ്ടുകളാണ് ബാങ്കിലുള്ളത്.
    ലാത്തൂരിലെ നഗര്‍ പഞ്ചായത്ത് കെട്ടിടത്തിലെ മഹാരാഷ്ട്ര ഗ്രാമീണ്‍ ബാങ്കിലാണ് കവര്‍ച്ച നടന്നത്. തിങ്കളാഴ്ച രാവിലെ ബാങ്ക് തുറക്കാന്‍ എത്തിയ ജീവനക്കാരാണ് മോഷണ വിവരം അറിയുന്നത്. ബാങ്കിന്റെ പ്രധാന വാതില്‍ തകര്‍ന്ന നിലയിലായിരുന്നു ഉണ്ടായിരുന്നത്. അകത്തെ പരിശോധനയില്‍ പ്രധാന ലോക്കര്‍ പൊളിച്ചതായി കണ്ടെത്തി.

    തുടര്‍ന്ന് ബ്രാഞ്ച് മാനേജറെ വിവരം അറിയിക്കുകയും, പിന്നീട് പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. ചാച്ചൂര്‍ ഡിവിഷന്‍ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. ‘നിലവില്‍ 27 ലക്ഷം രൂപയും 22 ലക്ഷം വിലമതിക്കുന്ന ആഭരണങ്ങളും കൊള്ളയടിച്ചതായാണ് കണക്ക്. മോഷണത്തിന്റെ വിശദമായ വിലയിരുത്തല്‍ നടക്കുന്നേയുള്ളു. ആകെ 57 ലക്ഷം രൂപ നഷ്ടമായി എന്നാണ് അനുമാനം.’ പൊലീസ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...