MORE

    മഹാരാഷ്ട്ര മുന്‍മന്ത്രി അനില്‍ ദേശ്മുഖ് ഒരു വര്‍ഷത്തിന് ശേഷം ജയില്‍ മോചിതനായി

    Date:

    മുംബൈ: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഒരു വര്‍ഷത്തിലേറെയായി ജയിലില്‍ കഴിഞ്ഞ മഹാരാഷ്ട്ര മുന്‍ മന്ത്രി അനില്‍ ദേശ്മുഖ് മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലില്‍ നിന്ന് മോചിതനായി.

    അദ്ദേഹത്തിന് എന്‍സിപി നേതാക്കളും അനുഭാവികളും ഊഷ്മളമായ സ്വീകരണം നല്‍കി.

    “ഒരു കുറ്റവും ചുമത്താതെയാണ് എന്നെ ജയിലിലടച്ചത്. എന്നാല്‍ ഒടുവില്‍ എനിക്ക് കോടതിയില്‍ നിന്ന് നീതി ലഭിച്ചു. രാജ്യത്തെ പുതിയ സര്‍ക്കാരില്‍ എനിക്ക് വിശ്വാസമുണ്ട്. ഇന്ത്യന്‍ ഭരണഘടനയില്‍ ഞാന്‍ വിശ്വസിക്കുന്നു” – ജയില്‍ മോചിതനായ ശേഷം അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

    ഡിസംബര്‍ 12ന് ബോംബെ ഹൈക്കോടതി ദേശ്മുഖിന് ജാമ്യം അനുവദിച്ചെങ്കിലും സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യാന്‍ സിബിഐ സമയം ചോദിച്ചതിനെ തുടര്‍ന്ന് ജഡ്ജി ഉത്തരവ് 10 ദിവസത്തേക്ക് സ്റ്റേ ചെയ്യുകയായിരുന്നു. സിബിഐയാണ് സുപ്രീം കോടതിയെ സമീപിച്ചത്. കോടതി ശൈത്യകാല അവധിയിലായതിനാല്‍ ജനുവരിയില്‍ കോടതി വീണ്ടും തുറന്ന ശേഷം മാത്രമേ അപ്പീല്‍ കേള്‍ക്കാന്‍ കഴിയൂ.

    കള്ളപ്പണം ഇടപാട് ആരോപിച്ച്‌ 2021 നവംബറിലാണ് ദേശ്മുഖിനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തത്. ഒക്ടോബറില്‍ ജാമ്യം ലഭിച്ചെങ്കിലും സിബിഐ ഫയല്‍ ചെയ്ത അഴിമതിക്കേസില്‍ ജയിലില്‍ കഴിയുകയായിരുന്നു. സംസ്ഥാന ആഭ്യന്തര മന്ത്രി എന്ന പദവി ദുരുപയോഗം ചെയ്ത ദേശ്മുഖ് മുംബൈയിലെ വിവിധ ബാറുകളില്‍ നിന്ന് ചില പോലീസ് ഉദ്യോഗസ്ഥര്‍ വഴി 4.7 കോടി രൂപ പിരിച്ചെടുത്തെന്നാണ് സിബിഐയുടെ വാദം.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...