എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകമാരന് നായര്‍ നിഷ്കളങ്കനും നിസ്വാര്‍ത്ഥനും മാന്യനുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. തെരഞ്ഞെടുപ്പ് സ്റ്റണ്ട് ആയല്ല എസ്എന്‍ഡിപി ഐക്യം മുന്നോട്ട് വെച്ചത്. ഐക്യം പറഞ്ഞപ്പോള്‍ സുകുമാരന്‍നായര്‍ അനുകൂലിച്ചു..
നായര്‍ സമുദായം സഹോദര സമുദായമാണ്. സുകുമാരന്‍ നായരെ ആരും അധിക്ഷേപിക്കരുതെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഐക്യം കാലഘട്ടത്തിന്റെ അനിവാര്യമാണ്. താന്‍ അക്കാര്യം പറഞ്ഞപ്പോള്‍ സഹകരിക്കുമെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. തന്റെ പ്രവര്‍ത്തനങ്ങളില്‍ ഇരട്ടി പിന്‍ബലം തന്ന് കരുത്തന് ആക്കിയ ആളാണ് സുകുമാരന്‍ നായര്‍.

