MORE

    മഹാരാഷ്ട്ര ശിവസേന വിമതപക്ഷത്തിന്റെ ഹര്‍ജികള്‍ ഇന്ന് സുപ്രിം കോടതി പരിഗണിക്കും

    Date:


    ഡല്‍ഹി: മഹാരാഷ്ട്ര ശിവസേന വിമതപക്ഷത്തിന്റെ ഹര്‍ജികള്‍ ഇന്ന് സുപ്രിം കോടതി പരിഗണിക്കും. ഡെപ്യുട്ടി സ്പീക്കറുടെ തീരുമാനങ്ങള്‍ ചോദ്യം ചെയ്താണ് ഹര്‍ജികള്‍. മുംബൈയില്‍ എത്തി വിശ്യാസ വോട്ടെടുപ്പ് നേരിടാന്‍ തയ്യാറെന്ന് വിമത പക്ഷം.

    വിമതര്‍ക്കെതിരെ താക്കറെ പക്ഷവും ഇന്ന് കോടതിയെ സമീപിക്കും.16 വിമത എംഎല്‍എ മാര്‍ക്കെതിരായ ഡെപ്യൂട്ടി സ്പീക്കര്‍ നര്‍ ഹരി സിര്‍വാളിന്റെ അയോഗ്യത നോട്ടീസ്, അജയ് ചൗധരിയെ നിയമസഭാ കക്ഷി നേതാവായി നിയമിച്ച തീരുമാനം എന്നിവ ചോദ്യം ചെയ്തുള്ള ശിവസേന വിമത പക്ഷത്തിന്റെ രണ്ട് ഹര്‍ജികളാണ് സുപ്രിം കോടതി ഇന്ന് പരിഗണിക്കുന്നത്.

    വിമത ഗ്രൂപ്പിന് അംഗീകാരം ലഭിക്കാനായി കാത്ത് നില്‍ക്കുകയാണെന്നും, മഹാരാഷ്ട്രയില്‍ എത്തി വിശ്വാസ വോട്ടെടുപ്പ് നേരിടാന്‍ തയ്യാറാണെന്നും വിമത നേതാവ് ദീപക് കേസാര്‍കര്‍ പറഞ്ഞു.നാല് ദിവസത്തിനകം തീരുമാനം ഉണ്ടക്കയുമെന്നും വിമത ക്യാമ്ബ് വ്യക്തമാക്കി.ദാവൂദ് ഇബ്രാഹിമിനെ പിന്തുണക്കുന്നത് ബാല്‍ തക്കറെയുടെ ആദര്‍ശം അല്ലെന്നും, ബാല്‍ താക്കറെയുടെ ആദര്‍ശങ്ങള്‍ക്കായി മറിക്കാനും തയ്യാറാണെന്നും ഏക് നാഥ് ഷിന്‍ഡെ പറഞ്ഞു.

    വിമത നേതാക്കള്‍ ആത്മാവ് മരിച്ച മൃതദേഹങ്ങള്‍ മാത്രമെന്നും, നിയമ സഭയില്‍ വച്ചു അവരുടെ പോസ്റ്റ്മോര്‍ട്ടം നടത്തുമെന്ന പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ഏക് നാഥ് ഷിന്‍ഡെയെ അനുകൂലിക്കുന്ന ശിവസേന പ്രവര്‍ത്തകര്‍ സഞ്ചയ് റൗത്തിന്റ കോലം കത്തിച്ചു.വിമതര്‍ക്കെതിരായ നിയമനടപടികള്‍ ഉദ്ധവ് താക്കറെ ആരംഭിച്ചു.

    കഴിഞ്ഞ മെയ് മാസത്തില്‍ തന്നെ ഏക് നാഥ് ഷിന്‍ഡെയോട് മുഖ്യമന്ത്രി യാകാന് ഉദ്ധവ് തക്കാറെ ആവശ്യപ്പെട്ടിരുന്നു എന്നും എന്നാല്‍ അപ്പോള്‍ നാടകം കളിച്ച ഷിന്‍ഡെ ഉദ്ധവ് അസുഖ ബാധിതനായ അവസരം മുതലെടുക്കുകയായിരുന്നെന്നും ആദിത്യ താക്കറെ ആരോപിച്ചു.വിമത എംഎല്‍എ മാര്‍ക്കും കുടുംബത്തിനും ആവശ്യമായ സുരക്ഷ ഒരുക്കാന്‍ നടപടി എടുക്കണം എന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിങ് കോഷ്യാരി കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലക്ക് കത്തയച്ചു. ഏക് നാഥ് ഷിന്‍ഡെ യുടെ മകന്‍ ശ്രീകാന്ത് ഷിന്‍ഡെ യുടെ ഓഫീസ് ആക്രമിച്ച 7 ശിവസേന പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...