MORE

    മഹാശിവരാത്രി ആഘോഷിച്ച്‌ സാറാ അലി ഖാന്‍; ഇസ്ലാമിന് ഇത് നാണക്കേടാണെന്നും നടി മാപ്പര്‍ഹിക്കുന്നില്ലെന്നും ഇസ്ലാമിസ്റ്റുകള്‍

    Date:

    മഹാശിവരാത്രിയോടനുബന്ധിച്ച്‌ നടി സാറാ അലി ഖാന്‍ പങ്കുവച്ച പോസ്റ്റാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം.

    തിലകമണിഞ്ഞ് ഭക്തിനിര്‍ഭരയായിരിക്കുന്ന ചിത്രങ്ങളായിരുന്നു ശിവരാത്രി ദിനത്തില്‍സാറാ അലി ഖാന്‍പങ്കുവച്ചത്. ജയ് ബോലേ നാഥ് എന്ന തലക്കെട്ടോടെയായിരുന്നു പോസ്റ്റ്. എന്നാല്‍ ചിത്രത്തിനടിയില്‍ മതമൗലികവാദികള്‍ വലിയ വിമര്‍ശനവുമായി എത്തുകയായിരുന്നു.

    പട്ടൗഡി നവാബ് ആയിരുന്ന മന്‍സൂര്‍ അലി ഖാന്റെ പിന്‍തലമുറക്കാരിയും നടന്‍ സെയ്ഫ് അലി ഖാന്റെ മകളുമായ സാറാ അലി ഖാന്‍ ശിവരാത്രി ആഘോഷങ്ങളില്‍ പതിവായി പങ്കുചേരാറുള്ള വ്യക്തിയാണ്. ഇത്തവണയും ശിവരാത്രിയായപ്പോള്‍ അവര്‍ ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ചിത്രങ്ങള്‍ പങ്കുവച്ചു. ശിവലിംഗത്തിന് സമീപം ഇരിക്കുന്ന ചിത്രങ്ങളും നടിയുടെ പോസ്റ്റിലുണ്ടായിരുന്നു. പോസ്റ്റ് പങ്കുവച്ചതിന് തൊട്ടുപിന്നാലെ വിദ്വേഷപരമായ കമന്റുകള്‍ ചിത്രത്തിന് താഴെ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. വിഗ്രഹാരാധന പാപമാണെന്നും അതിനുള്ള ശിക്ഷ നടി അനുഭവിക്കുമെന്നും ഇസ്ലാമിസ്റ്റുകള്‍ ചിലര്‍ അഭിപ്രായപ്പെട്ടു. സാറാ അലി ഖാന്റെ ഇടം നരകത്തിലാണെന്നും ഖുറാന്‍ സൂക്തങ്ങള്‍ പ്രതിപാദിച്ച്‌ മറ്റ് ചിലര്‍ കമന്റെഴുതി.

    മഹാശിവരാത്രിയാഘോഷിക്കാനുള്ള നടിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച്‌ ഇനിമുതല്‍ അണ്‍ഫോളോ ചെയ്യുകയാണെന്നായിരുന്നു വേറെ ചിലരുടെ പ്രതികരണം. ഇസ്ലാമിന് നാണക്കേടുണ്ടാക്കുന്ന പ്രവൃത്തിയാണ് നടി ചെയ്തതെന്നും മാപ്പപേക്ഷിക്കാന്‍ പോലും സാറ അലി ഖാന്‍ അര്‍ഹയല്ലെന്നും ഇസ്ലാമിസ്റ്റുകള്‍ വിധിയെഴുതി.

    സെയ്ഫ് അലി ഖാന്‍ ആദ്യം വിവാഹം ചെയ്ത അമൃത സിംഗിലുണ്ടായ മൂത്ത മകളാണ് സാറാ അലി ഖാന്‍. അച്ഛന്റെയും അമ്മയുടെയും പാത പിന്തുടര്‍ന്ന് സാറാ അലി ഖാന്‍ വൈകാതെ തന്നെ ബോളിവുഡിലെത്തിയിരുന്നു. ചുരുങ്ങിയ സമയം കൊണ്ട് സിനിമാ മേഖലയില്‍ തന്റേതായ ഇടം കണ്ടെത്താനും സാറയ്‌ക്ക് കഴിഞ്ഞിട്ടുണ്ട്. ഇതിന് മുമ്ബും പല വേളകളിലായി ഇസ്ലാമിസ്റ്റുകളുടെ വെര്‍ച്ച്‌വല്‍ ആക്രമണത്തിന് ഇരയായ വ്യക്തിയാണ് നടി.

    കഴിഞ്ഞ വര്‍ഷത്തെ ശിവരാത്രി ദിനത്തില്‍ ഓംകാരേശ്വര്‍ ക്ഷേത്രത്തിലെത്തി പൂജയ്‌ക്ക് പങ്കെടുക്കുന്ന ചിത്രങ്ങള്‍ പങ്കുവച്ചപ്പോഴും 2021ല്‍ ഉജ്ജൈയ്‌നിലെ മഹാകല്‍ ക്ഷേത്രത്തിലെത്തിയപ്പോഴും കേദാര്‍നാഥില്‍ ദര്‍ശനം നടത്തിയപ്പോഴുമെല്ലാം സാറാ അലി ഖാന്‍ ഇസ്ലാമിസ്റ്റുകളുടെ രൂക്ഷ വിമര്‍ശനത്തിന് വിധേയയായിട്ടുണ്ട്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...