ബയേണ്‍ മ്യൂണിക്ക് സാഡിയോ മാനെയെ വില്ക്കാന് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകള്‍. മാനെ ഈ സീസണ് തുടക്കത്തില്‍ ആയിരുന്നു ലിവര്‍പൂള്‍ വിട്ട് ബയേണില്‍ എത്തിയത്.
മാനെയുടെ ഫോം ബയേണില്‍ എത്തിയ ശേഷം മോശമായിരുന്നു. 2023ല്‍ ഒരു ഗോള്‍ പോലും ബയേണായി മാനെ നേടിയിട്ടില്ല. ലെവന്‍ഡോസ്കിയുടെ പകരക്കാരനാകാന്‍ എത്തിയ താരം വലിയ നിരാശ തന്നെ നല്കി. അതിനു പിന്നാലെ അച്ചടക്ക ലംഘനം കൂടെ വന്നതോടെ ക്ലബില്‍ നിന്ന് മാനെ അകലുകയാണ്.

