കോയമ്ബത്തൂര്‍: മാരകായുധങ്ങളുമായി ബൈക്കുകളില്‍ കറങ്ങി വീടുകള്‍ കൊള്ളയടിക്കുന്ന കുട്ടി സംഘം പിടിയില്‍.
മുഖം മൂടി ധരിച്ചെത്തുന്ന സംഘം അതിഥി തൊഴിലാളികളുടെ വീടുകള്‍ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് മൂന്നു വിദ്യാര്‍ഥികള്‍ ഉള്‍പ്പെട്ട 7 അംഗ സംഘം പിടിയിലായത്. കോയമ്ബത്തൂര്‍ കരുമത്തന്പെട്ടിയിലും പരിസരങ്ങളിലെയും അതിഥി തൊഴിലാളികളുടെ താമസ സ്ഥലങ്ങള്‍ മുഖം മൂടി സംഘം കൊള്ളയടിക്കുന്നതു പതിവായിരുന്നതായി പോലീസ് പറയുന്നു. ഈറോഡ് സത്യമംഗലം സ്വദേശികളായ രോഹിത്, വിജയരാജ്, വഞ്ചിനാഥന്, സൂര്യ, മൂന്നു സ്കൂള്‍ വിദ്യാര്‍ഥികള്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ സഞ്ചരിച്ച മൂന്നു ബൈക്കുകളും വടിവാളുകള്‍ അടക്കമുള്ള ആയുധങ്ങളും കണ്ടെടുത്തു. കരുമത്തന്പെട്ടിയിലെ കട അടുത്തിടെ സംഘം തൊഴിലാളികളെ കത്തിമുനയില്‍ നിര്‍ത്തി പട്ടാപകല്‍ കൊള്ളയടിച്ചിരുന്നു. അറസ്റ്റിലായ നാലുപേര്‍ക്കും ഇരുപത് വയസിനു താഴെയാണു പ്രായം.

