MORE

    മുഖപത്രത്തില്‍ വന്നത് തൃശൂര്‍ അതിരൂപതയുടെ ഔദ്യോഗിക നിലപാടല്ല ; സുരേഷ് ഗോപി വിഷയത്തില്‍ പ്രതികരണവുമായി അതിരൂപത

    Date:

    സുരേഷ് ഗോപിയെയും ബിജെപിയെയും വിമര്‍ശിച്ച തൃശൂര്‍ അതിരൂപതയുടെ മുഖപത്രമായ കത്തോലിക്കാ സഭയില്‍ വന്ന ലേഖനം തള്ളി അതിരൂപത.

    മുഖപത്രത്തില്‍ എഴുതിയത് തൃശൂര്‍ അതിരൂപതയുടെ ഔദ്യോഗിക നിലപാടല്ലെന്ന് സഭാ കേന്ദ്രങ്ങള്‍ അറിയിച്ചു.

    സഭക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന കത്തോലിക്കാ കോണ്‍ഗ്രസ് എന്ന സംഘടനയുടെ നിലപാടാണ് പത്രത്തില്‍ വന്നതെന്നും അതിരൂപത പറയുന്നു.
    അല്‍മായരുടെ സംഘടനയായ കത്തോലിക്കാ കോണ്‍ഗ്രസ് മണിപ്പൂര്‍ പ്രതിഷേധ ജ്വാല സംഘടിപ്പിരുന്നു. പ്രതിഷേധത്തില്‍ ഉയര്‍ന്ന അഭിപ്രായമാണ് ലേഖനമായി കത്തോലിക്കാസഭയില്‍ വന്നതെന്നുമാണ് അതിരൂപതയുടെ വിശദീകരണം. സഭയ്ക്ക് കീഴില്‍ രാഷ്ട്രീയകാര്യ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്ന സംഘടനകളില്‍ ഒന്നാണ് കത്തോലിക്ക കോണ്‍ഗ്രസ്.

    മണിപ്പൂര്‍ കത്തിയെരിയുമ്ബോള്‍ എന്തെടുക്കുകയായിരുന്നെന്ന് പ്രധാനമന്ത്രിയോട് ചോദിക്കാന്‍ സുരേഷ് ഗോപിക്ക് ആണത്തമുണ്ടോ എന്നായിരുന്നു മുഖപത്രം ചേദിച്ചത്. വാര്‍ത്ത വിവാദമായതിന് പിന്നാലെയാണ് സഭയുടെ വിശദീകരണം വന്നിട്ടുള്ളത്. ‘മറക്കില്ല മണിപ്പൂര്‍’ എന്ന തലക്കെട്ടില്‍ ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സുരേഷ് ഗോപിയെയും കടന്നാക്രമിച്ചുകൊണ്ടായിരുന്നു മുഖപത്രത്തില്‍ എഴുതിയത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...