MORE

    മുഖ്യമന്ത്രിക്കും ഗവര്‍ണ‍ര്‍ക്കുമെതിരെ ചെന്നിത്തല

    Date:

    തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും കേരളരാഷ്ട്രീയം മലീമസമാക്കിയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

    കേരളജനത വിലക്കയറ്റവും, തകര്‍ന്ന് തരിപ്പണമായ ക്രമസമാധാനനിലയും കൊലപാതകവും മയക്ക് മരുന്ന് മാഫിയയും മറ്റും നിമിത്തം ജീവിതം ദുസ്സഹമായി നില്‍ക്കുന്ന സാഹചര്യത്തില്‍ രണ്ടുപേരും തമ്മില്‍ തുടരുന്ന വാക്പോരും ചെളിവാരിയെറിയലും ആര്‍ക്കുവേണ്ടിയാണ്? രണ്ടുപേരും ഈ ചക്കളത്തിപ്പോരാട്ടം അവസാനിപ്പിച്ച്‌ കേരളജനത ഇന്ന് നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണം. രണ്ടുപേരും ഉന്നയിക്കുന്ന കാര്യങ്ങള്‍ക്ക് ഒരു ആത്മാര്‍ത്ഥതയുമില്ലെന്നും ചെന്നിത്തല പറഞ്ഞു.

    ഗവര്‍ണര്‍ ഇപ്പോള്‍ ഉയര്‍ത്തിയിട്ടുള്ള പ്രശ്നങ്ങള്‍ ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് അന്നത്തെ പ്രതിപക്ഷനേതാവ് എന്ന നിലയില്‍ ഞാനും പ്രതിപക്ഷവും ഉയര്‍ത്തിക്കൊണ്ടുവന്നിട്ട് അന്ന് ഒരക്ഷരം ഉരിയാടാന്‍ ഗവര്‍ണ്ണര്‍ തയ്യാറായില്ല. അന്നൊക്കെ നിയമസഭയില്‍ എത്തി എന്‍റെ സര്‍ക്കാര്‍ എന്‍റെ സര്‍ക്കാര്‍ എന്ന് പുളകം കൊള്ളുകയായിരുന്നു അദ്ദേഹം. ഇപ്പോള്‍ അതെല്ലാം വിഴുങ്ങി. അന്ന് പറയേണ്ടതും തിരുത്തേണ്ടതുമായ കൊള്ളകള്‍ക്ക് കൂട്ടുനില്‍ക്കുകയായിരുന്ന ഗവര്‍ണ്ണര്‍ ഇപ്പോള്‍ വീമ്ബു പറയുന്നതില്‍ ഒരു കാര്യവുമില്ല. ഇല്ലാത്ത അധികാരങ്ങള്‍ പ്രയോഗിക്കുമെന്നു പറയുന്നത് ആരെ ഫൂളാക്കാനാണ്? ഇത്രയും ആയിട്ടുപോലും ഗവര്‍ണ്ണറെ തിരിച്ചുവിളിക്കണമെന്ന് ഒരു വാക്ക് പറയാന്‍പോലും നമ്മുടെ മുഖ്യമന്ത്രിക്ക് കഴിയുന്നില്ല. നാളെ പറയുമെന്ന് പ്രതീക്ഷിക്കുകയും വേണ്ട. കാരണം പുറത്ത് ഇരുവരും പുലഭ്യം പറയുമ്ബോഴും ഇവര്‍ തമ്മില്‍ നല്ല ബന്ധമാണെന്നും ചെന്നിത്തല പറഞ്ഞു.

    ഇക്കാണുന്ന നാടകങ്ങളൊക്കെ താത്ക്കാലികമാണ്. ഇതു കാരണം കേരളം നേരിടുന്ന പ്രധാനവിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നില്ല. ഇതുതന്നെയാണ് രണ്ടു പേരുടെയും ലക്ഷ്യവും. ഈ പരിപ്പൊന്നും കേരളത്തില്‍ വേവാന്‍ പോകുന്നില്ല.ഒന്നാം പിണറായി സര്‍ക്കാരിന്‍റെ എല്ലാ കൊള്ളരുതായ്മകള്‍ക്കും കുട്ടുനിന്നിട്ട് ഇപ്പോള്‍ കേരളത്തിനുവേണ്ടിയാണ് താന്‍ ഇതെല്ലാം ചെയ്യുന്നതെന്ന ഗവര്‍ണ്ണറുടെ മേനി പറച്ചിലില്‍ ഒരു ആത്മാര്‍ത്ഥതയും ഇല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...