MORE

    മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങള്‍ ആവര്‍ത്തിച്ച്‌ സ്വപ്ന സുരേഷ്

    Date:

    തിരുവനന്തപുരം: മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്.

    കൂടുതല്‍ കാര്യങ്ങള്‍ പറയാനുണ്ട്. അത് വേണ്ട സമയത്ത് പറയും. കോടതിയുടെ പരിഗണനയിലുള്ള കാര്യങ്ങള്‍ ഇപ്പോള്‍ പറയാനാകില്ലെന്നും സ്വപ്ന പറഞ്ഞു.

    താന്‍ പറഞ്ഞ കാര്യങ്ങള്‍ സരിത നായര്‍ അടക്കമുള്ളവര്‍ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കരുത്. സരിതയും താനും ഒരുമിച്ച്‌ ജയിലില്‍ ഉണ്ടായിരുന്നു. അവരോട് ഹലോയെന്ന് പോലും പറഞ്ഞിട്ടില്ല. അവരെ തനിക്ക് പരിചയമില്ലെന്നും സ്വപ്ന പറഞ്ഞു.

    മേലുദ്യോഗസ്ഥര്‍ പറഞ്ഞത് അനുസരിക്കാതിരുന്നാല്‍ വീട്ടില്‍ വൈകീട്ട് മീന്‍ വാങ്ങാന്‍ സാധിക്കില്ല. അതാണ് താന്‍ ചെയ്തിരുന്നത്. ഇനി തന്നെ ജോലി ചെയ്ത് ജീവിക്കാന്‍ അനുവദിക്കൂവെന്നും സ്വപ്ന പറഞ്ഞു.

    തനിക്ക് ഒരു രഹസ്യ അജണ്ടയുമില്ല. മുഖ്യമന്ത്രിയുടെ രാജി തന്റെ ആവശ്യവുമല്ല. ആര് മുഖ്യമന്ത്രിയായാലും അവരുടെ സമ്ബാദ്യം തന്റെ ​വീട്ടിലേക്കല്ല കൊണ്ടുവരുന്നതെന്നും സ്വപ്ന പറഞ്ഞു

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...