MORE

    മുട്ടന്‍ പണിയുമായി മസ്‌ക്; ഇന്ത്യയില്‍ കൂട്ടപിരിച്ചുവിടല്‍; ജോലി നഷ്ടപ്പെട്ടത് നിരവധി പേര്‍ക്ക്

    Date:

    ന്യൂഡല്‍ഹി: ശതകോട്വീശ്വരനും ട്വിറ്റിന്റെ പുതിയ ഉടമസ്ഥനുമായ ഇലോണ്‍ മസ്‌കിന്റെ ഭരണപരിഷ്‌കാരത്തില്‍ വലഞ്ഞ് ജീവനക്കാര്‍.

    കൂട്ടപിരിച്ചുവിടല്‍ പ്രഖ്യാപിച്ച്‌ മണിക്കൂറുകള്‍ക്കകം നിരവധി ഇന്ത്യന്‍ ജീവനക്കാരാണ് പുറത്തായിരിക്കുന്നത്. ഇന്ത്യയിലെ എന്‍ജിനീയറിംഗ്, സെയില്‍സ് -മാര്‍ക്കറ്റിങ്, കമ്യൂണിക്കേഷന്‍ വിഭാഗം ജീവനക്കാരെയാണ് പരിച്ചുവിട്ടു തുടങ്ങിയത്.

    ഇന്ത്യയിലെ മാര്‍ക്കറ്റിങ് വിഭാഗം മേധാവി മുതലുളള ജീവനക്കാര്‍ പിരിച്ചുവിടലിന് ഇരയായിട്ടുണ്ടെന്നാണ് വിവരം.എത്രയാളുകള്‍ക്കാണ് ജോലി നഷ്ടമായതെന്ന കണക്കുകള്‍ വ്യക്തമായിട്ടില്ല.സെയില്‍സ്, എന്‍ജിനീയറിങ് വിഭാഗങ്ങളിലെ കുറച്ചാളുകളെ മാത്രമാണ് നിലനിര്‍ത്തിയിട്ടുള്ളത്.

    ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ കമ്ബനിയിലെ ജീവനക്കാരുടെ എണ്ണം കുത്തനെ കുറയ്‌ക്കാന്‍ മസ്‌ക് നിര്‍ദ്ദേശം നല്‍കിയിരുന്നു ട്വിറ്റര്‍ സിഇഒ ആയിരുന്ന ഇന്ത്യക്കാരന്‍ പരാഗ് അഗര്‍വാളിനെ പിരിച്ചുവിട്ടാണ് മസ്‌ക് കൂട്ടപിരിച്ചുവിടലിന് തുടക്കമിട്ടത്. 44 ബില്യണ്‍ യുഎസ് ഡോളറിന്റെ ഏറ്റെടുക്കല്‍ പ്രായോഗികമാക്കാനും ചെലവ് ചുരുക്കാനുമുള്ള നടപടികളുടെ ഭാഗമായാണ് പിരിച്ചുവിടല്‍.

    കമ്ബനിയുടെ സിഎഫ്‌ഒ, ലീഗല്‍ പോളിസി, ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റ് മേധാവി എന്നിവരെയും പിരിച്ചുവിട്ടിരുന്നു. സിഇഒ ഉള്‍പ്പടെയുള്ളവര്‍ വ്യാജ അക്കൗണ്ട് സംബന്ധിച്ച വിവരങ്ങളില്‍ തന്നെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് മസ്‌ക് നേരത്തെ ആരോപിച്ചിരുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...