MORE

    മുത്തച്ഛന്റെ കാലത്ത് ഉറങ്ങി ചൈനയ്ക്ക് നഷ്ടപ്പെടുത്തിയ ഇന്ത്യയല്ല; ഇത് മോദിയുടെ ന്യൂ ഇന്ത്യ: ബിജെപി

    Date:

    ജയ്പൂര്‍: ചൈന ഉയര്‍ത്തുന്ന ഭീഷണിയെ സര്‍ക്കാര്‍ ലഘൂകരിക്കുകയാണെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ബിജെപി.

    ആശയക്കുഴപ്പം പടര്‍ത്താനും സൈനികരുടെ മനോവീര്യം തകര്‍ക്കാനുമാണ് രാഹുല്‍ ശ്രമിക്കുന്നത്. ഇത് 1962ലെ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കാലത്തെ ഇന്ത്യയല്ലെന്നും മോദിയുടെ പുതിയ ഇന്ത്യയാണെന്നും ബിജെപി വക്താവ് രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡ് പ്രതികരിച്ചു.

    ഇതാണ് മോദിയുടെ ഇന്ത്യ. പുതിയ ഇന്ത്യ. ഇപ്പോള്‍ ആരെങ്കിലും രാജ്യത്തിനെതിരെ കണ്ണുയര്‍ത്തിയാല്‍ തക്ക മറുപടിയാണ് ലഭിക്കുന്നതെന്നും റാത്തോഡ് അവകാശപ്പെട്ടു. ചൈനയുമായി അടുപ്പമുണ്ടാകണമെന്ന് രാഹുല്‍ ഗാന്ധിക്ക് തോന്നുന്നു. ചൈന എന്ത് ചെയ്യുമെന്ന് അറിയാവുന്ന തരത്തില്‍ അദ്ദേഹം അടുപ്പം വളര്‍ത്തിയെടുത്തതായും റാത്തോഡ് ആരോപിച്ചു.

    ഭാരത് ജോഡോ യാത്രയ്ക്കിടെ, രാജ്യത്ത് ആശയക്കുഴപ്പം പടര്‍ത്താനും ഇന്ത്യന്‍ സൈനികരുടെ മനോവീര്യം തകര്‍ക്കാനും ഇന്ത്യന്‍ സുരക്ഷയെയും അതിര്‍ത്തി പ്രദേശങ്ങളെയും കുറിച്ച്‌ രാഹുല്‍ ഗാന്ധി അഭിപ്രായങ്ങള്‍ പറഞ്ഞു. തന്റെ മുത്തച്ഛന്റെ കാലത്ത് ഉറങ്ങി ചൈനയ്ക്ക് 37,242 ചതുരശ്ര കിലോമീറ്റര്‍ നഷ്ടപ്പെടുത്തിയ ഇന്ത്യയല്ലെന്നായിരുന്നു ബിജെപി വക്താവ് വിമര്‍ശനം ഉന്നയിച്ചത്.

    ചൈന ഒരു നുഴഞ്ഞുകയറ്റത്തിനല്ല, യുദ്ധത്തിനാണ് തയ്യാറെടുക്കുന്നത്. അവരുടെ ആയുധങ്ങളുടെ പാറ്റേണ്‍ നോക്കൂ. അവര്‍ യുദ്ധത്തിന് തയ്യാറെടുക്കുകയാണ്. എന്നാല്‍ നമ്മുടെ സര്‍ക്കാര്‍ അത് അംഗീകരിക്കുന്നില്ല. ചൈന നമ്മുടെ ഭൂമി കൈക്കലാക്കി. അവര്‍ പട്ടാളക്കാരെ അടിക്കുന്നു. ചൈനയുടെ ഭീഷണി വ്യക്തമാണ്. എന്നാല്‍ സര്‍ക്കാര്‍ അത് അവഗണിക്കുകയും മറയ്ക്കുകയുമാണ്. ലഡാക്കിലും അരുണാചലിലും ചൈന ആക്രമണത്തിന് തയ്യാറെടുക്കുകയാണ്. എന്നാല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഉറങ്ങുകയാണെന്നുമായിരുന്നു രാഹുല്‍ ഗാന്ധി ആരോപിച്ചത്.

    അരുണാചല്‍ പ്രദേശിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ ചൈന ഏകപക്ഷീയമായി സ്ഥിതിഗതികള്‍ മാറ്റാന്‍ ശ്രമിച്ചുവെന്ന് സര്‍ക്കാര്‍ പറഞ്ഞതിന് പിന്നാലെയായിരുന്നു രാഹുലിന്റെ വിമര്‍ശനം.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...