MORE

    മുസ്ലിംകളെ ഭീകരവാദികളായി ചിത്രീകരിച്ചു മോക് ഡ്രില്‍ നടത്തരുത്; പൊലീസിനു ഹൈക്കോടതിയുടെ വിലക്ക്

    Date:

    മുംബൈ: മുസ്ലിംകളെ ഭീകരവാദികളായി ചിത്രീകരിച്ച്‌ പൊലീസ് മോക് ഡ്രില്‍ നടത്തുന്നതിന് ബോംബെ ഹൈക്കോടതിയുടെ ഔറംഗാബാദ് ബെഞ്ച് വിലക്ക് ഏര്‍പ്പെടുത്തി.

    പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി നടപടി.

    മുസ്ലിംകളെ ഭീകരവാദികളായി ചിത്രീകരിച്ചാണ് പൊലീസ് മോക് ഡ്രില്‍ നടത്തുന്നതെന്നു ചൂണ്ടിക്കാട്ടി സാമൂഹ്യ പ്രവര്‍ത്തകനായ സയിദ് ഉസ്മയാണ് കോടതിയെ സമീപിച്ചത്. മോക് ഡ്രില്‍ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ എന്തൊക്കെയന്നു വ്യക്തമാക്കാന്‍ ജസ്റ്റിസുമാരായ മംഗേഷ് പാട്ടീല്‍, എഎസ് ചപല്‍ഗോങ്കര്‍ എന്നിവര്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്കു നിര്‍ദേശം നല്‍കി.

    ഹര്‍ജി അടുത്ത മാസം പത്തിനു പരിഗണിക്കുമെന്നും അതുവരെ പ്രത്യേക സമുദായത്തില്‍പ്പെട്ടവരെ ഭീകരരായി ചിത്രീകരിച്ച്‌ പൊലീസ് മോക് ഡ്രില്‍ നടത്തരുതെന്നും ബെഞ്ച് നിര്‍ദേശിച്ചു.

    ഭീകരപ്രവര്‍ത്തനം ഉള്‍പ്പെടെയുള്ളവ നേരിടുന്നതിനു പൊലീസ് എത്രമാത്രം സജ്ജമെന്നു പരിശോധിക്കുന്നതിനാണ് മോക് ഡ്രില്‍. ഇതു വളരെ പക്ഷപാതപരമായാണ് പൊലീസ് നടത്തുന്നതെന്നാണ് ഹര്‍ജിയിലെ ആക്ഷേപം.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...