MORE

    മെഡിക്കല്‍ കോളേജില്‍ 25 ന് ശുചീകരണ യജ്ഞം

    Date:

    ഇടുക്കി മെഡിക്കല്‍ കോളേജില്‍ വരുന്ന വ്യാഴാഴ്ച്ച ( 25 ന് ) ശുചീകരണ യജ്ഞം സംഘടിപ്പിക്കുന്നു. ആശുപത്രി വികസന സമിതിയുടെ ആഭിമുഖ്യത്തില്‍ വിവിധ രാഷ്ട്രീയ പാർട്ടികള്‍, സംഘടനകള്‍, വ്യക്തികള്‍ എന്നിവർ ഒത്തൊരുമിച്ചാണ് ശുചീകരണം നടത്തുക.

    ആദ്യഘട്ട ശുചീകരണം കഴിഞ്ഞ ദിവസം മെഡിക്കല്‍ വിദ്യാർത്ഥികളുടെ നേതൃത്വത്തില്‍ നടത്തിയിരുന്നു. ശുചീകരണപ്രവർത്തനങ്ങള്‍ക്ക് ശേഷം പഴയ കെട്ടിടത്തില്‍ പ്രവർത്തിച്ചിരുന്ന പുരുഷ , സ്ത്രീ മെഡിസിൻ വാർഡുകള്‍, ഐ സി യു, ലാബ് തുടങ്ങിയവയെല്ലാം പുതിയ കെട്ടിടത്തിലേക്ക് മറ്റും. പഴയ കെട്ടിടത്തില്‍ സർജറി, ഓർത്തോ, പീഡിയാട്രിക് ഒപി, വാർഡുകള്‍ എന്നിവയാകും രോഗികളുടെ സൗകര്യാർത്ഥം പുതുതായി സജ്ജീകരിക്കുക. വിജകരമായി ഒന്നാം വർഷം പൂർത്തിയാക്കിയ വിദ്യാർത്ഥികള്‍ക്ക് പുതിയ സ്മാർട്ട് ക്ലാസ് റൂം, ഏകീകൃത ലൈബ്രറി, ഡെമോണ്‍സ്‌ട്രേഷൻ റൂം എന്നിവ ഉടൻ സജ്ജീകരിക്കും.

    ഇതിനായുള്ള പ്രവൃത്തികള്‍ക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ആശുപത്രിയിലേക്ക് അധികമായി ആവശ്യമുള്ള കസേര , വാട്ടർ പ്യൂരിഫൈർ തുടങ്ങിയവ വിവിധ സന്നദ്ധ സംഘടനകളില്‍ നിന്നും സ്പോണ്‍സർഷിപ്പിലൂടെ ലഭ്യമാക്കാനും ആശുപത്രി വികസന സമിതി യോഗം തീരുമാനിച്ചു. ജില്ല കളക്ടർ ഷീബ ജോർജ്ജിന്റെ അധ്യക്ഷതയില്‍ ആശുപത്രി കോണ്‍ഫറൻസ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി വി വർഗീസ് , മെഡിക്കല്‍ കോളേജ് പ്രിൻസിപ്പല്‍ ഡോ . ബാലകൃഷ്ണൻ ,ആശുപത്രി സൂപ്രണ്ട് ഡോ. സുരേഷ് വർഗീസ്, ആശുപത്രി വികസന സമിതി അംഗങ്ങളായ സി. എം അസിസ്, ജെയിൻ അഗസ്റ്റിൻ, അനില്‍ കൂവപ്ലാക്കല്‍, ജോസ് കുഴികണ്ടം, സാജൻ കുന്നേല്‍, സണ്ണി ഇല്ലിക്കല്‍, എം. ഡി അർജുനൻ, സജി തടത്തില്‍ , ഔസേപ്പച്ചൻ എടക്കുളത്തില്‍ തുടങ്ങിയവർ പങ്കെടുത്തു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...