ഗോഹട്ടി: ആസാം-മേഘാലയ അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന് മേഘാലയയിലേക്ക് ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് ആസാം നീക്കി.
ആസാമില്‍നിന്നുള്ള വാഹനങ്ങള്‍ക്ക് മേഘാലയയില്‍ പ്രവേശിക്കാം. പ്രശ്നസാധ്യതാ മേഖലകളില്‍ വാഹനങ്ങള്‍ക്കു പോലീസ് അകന്പടി നല്‍കും. തടി കടത്തിയതുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ ഒരു ഫോറസ്റ്റ് ഗാര്‍ഡും അഞ്ചു മേഘാലയക്കാരുമാണു പോലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ടത്.

