MORE

    മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടോ? വിഷമിക്കേണ്ട പരിഹാരമുണ്ട്

    Date:

    മൊബൈല്‍ ഫോണ്‍ കാണാതാകുന്നതും മോഷണം പോകുന്നതും മിക്ക ആളുകളെയും വലക്കുന്ന വിഷയമാണ്. അങ്ങനെയൊരു സാഹചര്യമുണ്ടായാല്‍ നേരിടാനുള്ള മാര്‍ഗങ്ങളെ കുറിച്ചാണ് സൈബര്‍ പൊലീസ് പറയുന്നത്.

    അവ ഏതൊക്കെയാണെന്ന് നോക്കാം.

    * നഷ്ടപ്പെട്ട / കാണാതായ നമ്ബറിലേക്ക് ഇടവിട്ട് വിളിക്കുകയും എസ്.എം.എസ് സന്ദേശം അയക്കുകയും ചെയ്യുക. രണ്ട് സിം കാര്‍ഡുകള്‍ ഉണ്ടെങ്കില്‍ രണ്ടിലേക്കും ഇത് ചെയ്യണം. ഫോണ്‍ തിരികെ കിട്ടാനോ, അന്വേഷണത്തിനോ ഇത് ഉപയോഗപ്പെട്ടേക്കും.

    *നമ്മുടെ ഫോണ്‍ നഷ്ടപ്പെട്ടെന്ന് ബോധ്യമായാല്‍ അവയില്‍ ശേഖരിച്ചിരിക്കുന്ന സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍, ഇ-മെയില്‍, ബാങ്ക് അക്കൗണ്ടുകള്‍ എന്നിവയുടെ പാസ് വേര്‍ഡ്, പിൻ എന്നിവ ഉടനടി മാറ്റുക.

    *ഫോണില്‍ ‘ലോസ്റ്റ് കണ്‍ട്രോള്‍ ആപ്ലിക്കേഷൻ’ ലൈവ് ആക്കിയിട്ടുണ്ടെങ്കില്‍ അത് പ്രയോജനപ്പെടുത്തുക.

    *തൊട്ടടുത്ത പൊലീസ് സ്റ്റേഷനില്‍ ഫോണിന്‍റെ വിവരങ്ങള്‍ (ഐ.എം.ഇ.ഐ നമ്ബര്‍, മോഡല്‍ നമ്ബര്‍, സിം നമ്ബറുകള്‍ എന്നിവ ഉള്‍പ്പെടുത്തി പരാതി നല്‍കി രശീത് വാങ്ങുക.

    *ബന്ധപ്പെട്ട മൊബൈല്‍ സര്‍വീസ് സേവന ദാതാക്കളുടെ കസ്റ്റമര്‍ കെയര്‍ സംഘവുമായി ബന്ധപ്പെട്ട് നഷ്ടമായ സിം ബ്ലോക്ക് ചെയ്യാനോ ഡ്യൂപ്ലിക്കേറ്റ് വാങ്ങാനോ നടപടികള്‍ സ്വീകരിക്കുക.

    *തുടര്‍ന്ന് പരാതി നല്‍കിയ പോലീസ് സ്റ്റേഷൻ മുഖാന്തിരവും ബന്ധപ്പെട്ട സൈബര്‍ സെല്‍, സൈബര്‍ പൊലീസ് സ്റ്റേഷൻ മുഖാന്തിരം തുടരന്വേഷണം നടത്താം.

    *ഫോണ്‍ നഷ്ടപ്പെട്ട ശേഷം ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി രശീത് വാങ്ങി കേന്ദ്രസര്‍ക്കാറിന് കീഴിലെ ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ടെലികമ്യൂനിക്കേഷൻസിന്‍റെ വെബ് പോര്‍ട്ടലിന്‍റെ സൗകര്യം ഉപയോഗിച്ച്‌ മൊബൈലിന്‍റെ ഐ.എം.ഇ.ഐ ബ്ലോക്ക് ചെയ്ത് ഇന്ത്യയില്‍ ആ ഫോണില്‍ സിംകാര്‍ഡ് ഇട്ട് ഉപയോഗിക്കുന്നത് തടയാനാകും.

    * സിംകാര്‍ഡിട്ട് ഉപയോഗിക്കാൻ കഴിയാത്തതിനാല്‍ ഏതെങ്കിലും സംവിധാനത്തിലൂടെ മൊബൈല്‍ഫോണ്‍ തിരികെ ലഭിച്ചാല്‍ വീണ്ടും ആ ഐ.എം.ഇ.ഐ നമ്ബര്‍ അണ്‍ബ്ലോക്ക് ചെയ്ത് ഉപയോഗിക്കാനും സാധിക്കും.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...