ഖത്തര്‍ ലോകകപ്പില്‍ ആഫ്രിക്കന്‍ വസന്തം പിറന്ന ദിവസമായിരുന്നു ഇന്നലെ. ക്വാര്‍ട്ടര്‍ ഫൈനലില്‍ കരുത്തരായ പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് മൊറോക്കോ പുതിയ ചരിത്രം സൃഷ്ടിച്ചു.
ഇതാദ്യമായാണ് ഒരു ആഫ്രിക്കന്‍ ടീം ലോകകപ്പ് സെമി ഫൈനലില്‍ കടക്കുന്നത്. ദേശീയതയും ഭാഷയും നോക്കാതെ ഫുട്ബോള്‍ പ്രേമികള്‍ അത് ആഘോഷിക്കുകയാണ്.
സ്പോര്‍ട്സ് പ്രേമി കൂടിയായ ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈയും മൊറോക്കോയുടെ വിജയത്തിന്റെ ആവേശം ട്വിറ്ററിലൂടെ പങ്കുവെച്ചു. “ഒരു ചരിത്ര നിമിഷം” എന്നാണ് അദ്ദേഹം എഴുതിയത്. സെമി ഫൈനലിലെത്തുന്ന ആദ്യ ആഫ്രിക്കന്‍ രാജ്യത്തിന് അഭിനന്ദനങ്ങള്‍,” അദ്ദേഹം പറഞ്ഞു. “മാരാകെച്ചിന്റെ (ഞാന്‍ പോയിട്ടുള്ളതില്‍ വച്ച് ഏറ്റവും മനോഹരമായ നഗരങ്ങളിലൊന്ന്) പ്രകൃതിദൃശ്യങ്ങള്‍ കാണുന്നത് അതിശയകരമാണ്. ചരിത്ര നിമിഷം, സെമി ഫൈനലിലെത്തിയ ആദ്യ ആഫ്രിക്കന്‍ രാജ്യം, മൊറോക്കോയെ അഭിനന്ദിക്കുന്നു,” പിച്ചൈ ട്വിറ്ററില്‍ കുറിച്ചു.

