വാരണാസി: മോഷണശ്രമത്തിനിടയില്‍ കഴുത്ത് വാതിലില്‍ കുടുങ്ങി യുവാവ് മരിച്ചു. വാരണാസിയിലെ ഡാനിയാല്‍ പൂരിലാണ് സംഭവം.
ജാവേദ്(30) ആണ് മരിച്ചത്.
നെയ്ത്തുശാലയിലാണ് ഇയാള്‍ മോഷ്ടിക്കാന്‍ കയറിയത്. എന്നാല്‍ വാതിലില്‍ കഴുത്ത് കുടുങ്ങി. അറ്റകുറ്റപ്പണികള്‍ക്കായി രണ്ടുദിവസമായി നെയ്ത്തുശാല അടച്ചിട്ടിരിക്കുകയിരുന്നു. നെയ്ത്തുശാലയുടെ വാതിലിന് മുകളില്‍ തലയിട്ട് കടക്കാനായിരുന്നു ജാവേദിന്റെ ശ്രമം.
എന്നാല്‍ കഴുത്ത് ഉള്ളിലും ഉടല് പുറത്തുമായി ഇയാള്‍ വാതിലില്‍ കുടുങ്ങി. അങ്ങനെ തന്നെ ഇയാള്‍ മരണപ്പെടുകയും ചെയ്തു. ഇയാള്‍ സ്ഥിരം മോഷ്ടാവാണെന്ന് പൊലീസ് പറയുന്നു.

