ഫഗ്വാര: പഞ്ചാബിലെ ജലന്ധറില്‍ മോഷ്ടാക്കളുമായുണ്ടായ ഏറ്റുമുട്ടലില്‍ പോലീസ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടു.
ഫഗ്വാര സ്റ്റേഷനിലെ ഗണ്‍മാനും കപൂര്‍ത്തല സ്വദേശിയുമായ കുല്‍ദീപ് സിംഗ് ബജ്വ (28)ആണു കൊല്ലപ്പെട്ടത്. തോക്കു ചൂണ്ടി കവര്‍ച്ച നടത്തി കാറില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പിന്നാലെയെത്തിയ പോലീസ് സംഘത്തിനുനേര്‍ക്ക് കവര്‍ച്ചക്കാര്‍ നിറയൊഴിക്കുകയായിരുന്നു. കവര്‍ച്ചക്കാരായ മൂന്നുപേരെ മുട്ടിനുതാഴെ വെടിവച്ചുവീഴ്ത്തിയശേഷം പിടികൂടി. ഇവരില്‍ ഒരാള്‍ രക്ഷപ്പെട്ടു. കുല്‍ദീപ് സിംഗിന്റെ തുടയിലാണ് വെടിയേറ്റത്. ആശുപത്രിയിലെത്തുംമുന്‍പ് മരണം സംഭവിച്ചിരുന്നു. കുല്‍ദീപ് സിംഗിന്റെ നിര്യാണത്തില്‍ അനുശോചിച്ച മുഖ്യമന്ത്രി ഭഗവന്ത് മന്, കുടുംബത്തിന് ഒരു കോടി രൂപ ധനസഹായം നല്കുമെന്നു പ്രഖ്യാപിച്ചു.

