MORE

    മോഹന്‍ലാലിനും ഇടവേള ബാബുവിനുമെതിരെ ആഞ്ഞടിച്ച് കെ ബി ഗണേശ് കുമാര്‍

    Date:

    കൊല്ലം: താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനെതിരെയും പ്രസിഡന്റ് മോഹന്‍ലാലിനെതിരെയും രൂക്ഷവിമര്‍ശനവുമായി കെ ബി ഗണേശ് കുമാര്‍ എംഎല്‍എ.

    അമ്മ ക്ലബാണെന്ന ഇടവേള ബാബുവിന്റെ പ്രസ്താവനക്കെതിരെയാണ് ഗണേഷ് കുമാര്‍ വിമര്‍ശനം ഉന്നയിച്ചത്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപ് രാജിവച്ചതുപോലെ ബലാത്സംഗ കേസ് നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബു രാജിവയ്ക്കണമെന്നും ഗണേശ് കുമാര്‍ ആവശ്യപ്പെട്ടു.

    അമ്മ ഒരു ക്ലബ് അല്ല. സാധാരണ ക്ലബുകളില്‍ കാണുന്ന പോലെ ബാറിനുള്ള സൗകര്യവും ചീട്ട് കളിക്കാനുള്ള സൗകര്യവും അമ്മയില്‍ ഒരുക്കിയിട്ടുണ്ടോയെന്ന ആശങ്കയുണ്ട്. എന്റെ അറിവില്‍ അമ്മ ഒരു ചാരിറ്റബിള്‍ സംഘടനയാണ്. അങ്ങനെയാണ് രജിസ്റ്റര്‍ ചെയ്തത്. ഏതെങ്കിലും സാഹചര്യത്തില്‍ അതിന് മാറ്റം വരുത്തിയിട്ടുണ്ടെങ്കില്‍ അത് മോഹന്‍ലാലും ഇടവേള ബാബുവും വ്യക്തമാക്കണം. പ്രസ്താവന വളരെ വേദനിപ്പിച്ചെന്നും ഗണേശ് കുമാര്‍ പറഞ്ഞു.

    അമ്മയിലെ അംഗങ്ങള്‍ വാര്‍ദ്ധ്യകത്തില്‍ കഷ്ടപ്പെടാന്‍ പാടില്ലെന്ന ലക്ഷ്യത്തോടെയാണ് സംഘടന ആരംഭിച്ചത്. അമ്മ ക്ലബായി പ്രഖ്യാപിച്ചിട്ടില്ലെങ്കില്‍ ഇടവേള ബാബു പ്രസ്താവന പിന്‍വലിച്ച് അമ്മയിലെ അംഗങ്ങളോടും പൊതുസമൂഹത്തോടും മാപ്പ് പറയണം. അമ്മ ക്ലബാണെന്ന് ബാബു പറഞ്ഞത് പ്രസിഡന്റ് തിരുത്തിയില്ല. ഇക്കാര്യത്തില്‍ മോഹന്‍ലാലിന് കത്തെഴുതും. സാധാരണ മറുപടി കിട്ടാറില്ല. അമ്മ ക്ലബാണെങ്കില്‍ താന്‍ രാജിവയ്ക്കുമെന്നും ഗണേശ് കുമാര്‍ വ്യക്തമാക്കി.

    വിജയ് ബാബുവിനെതിരെയും ഗണേഷ് കുമാര്‍ വിമര്‍ശനമുയര്‍ത്തി. ദിലീപ് രാജിവച്ചതുപോലെ വിജയ് ബാബുവും രാജിവയ്ക്കണം. അതിജീവിത പറയുന്നതിന് അമ്മ മറുപടി നല്‍കണം. അതിജീവിത പറയുന്നതില്‍ സത്യമുണ്ടെന്ന് തോന്നുന്നു. ഇടവേള ബാബു വിജയ് ബാബുവിനൊപ്പം ഗള്‍ഫിലുണ്ടായിരുന്നു എന്ന ആരോപണമുണ്ടെന്നും ഗണേശ് കുമാര്‍ പറഞ്ഞു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...