MORE

    യുക്രൈനില്‍ പഠനം മുടങ്ങിയവര്‍ക്ക് തുടര്‍പഠനത്തിനു വഴിയൊരുക്കും

    Date:

    തിരുവനന്തപുരം: യുക്രൈനില്‍ പഠനംമുടങ്ങിയ മലയാളികളടക്കമുള്ള വിദ്യാര്‍ഥികള്‍ക്ക് റഷ്യന്‍സര്‍ക്കാര്‍ തുടര്‍പഠനത്തിനു വഴിയൊരുക്കുമെന്ന് ഇന്ത്യയിലെ റഷ്യന്‍ നയതന്ത്രപ്രതിനിധി റൊമാന്‍ ബാബുഷ്‌കിന്‍ അറിയിച്ചു.

    റഷ്യന്‍ ദിനാചരണത്തോടനുബന്ധിച്ച് തിരുവനന്തപുരം റഷ്യന്‍ കള്‍ച്ചറല്‍ സെന്ററിലെത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

    വിദ്യാര്‍ഥികള്‍ക്ക് ധനനഷ്ടം സംഭവിക്കാതെ പഠനംതുടരാന്‍ അവസരമൊരുക്കും. ഇതുസംബന്ധിച്ച് ഔദ്യോഗികചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. നിലവില്‍ യുക്രൈനില്‍ എത്ര ഫീസിലാണോ വിദ്യാര്‍ഥികള്‍ പഠിക്കുന്നത് അതനുസരിച്ച് തുടര്‍പഠനം നടത്താന്‍ ഉചിതമായ റഷ്യന്‍ സര്‍വകലാശാലകളില്‍ സൗകര്യമൊരുക്കുമെന്നും ബാബുഷ്‌കിന്‍ അറിയിച്ചു.

    മലയാളിവിദ്യാര്‍ഥികള്‍ക്കു തുടര്‍പഠനമൊരുക്കാന്‍ നോര്‍ക്ക അധികൃതരുമായി ചര്‍ച്ചനടത്തിയതായി റഷ്യന്‍ ഓണററി കോണ്‍സല്‍ രതീഷ് സി. നായര്‍ പറഞ്ഞു.

    വിദ്യാര്‍ഥികളുടെ വ്യക്തിപരമായ താത്പര്യം മുന്‍നിര്‍ത്തിയാവും അപേക്ഷകള്‍ പരിഗണിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ യുക്രൈന്‍ സര്‍വകലാശാലകളില്‍ പഠിച്ചിരുന്ന 18,000 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് പഠനം മുടങ്ങിയിട്ടുണ്ടെന്നാണ് കണക്കുകൂട്ടല്‍.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...