ടി എന്നതിലുപരി നഴ്‌സ് കൂടിയായിരുന്നു ഷീലു എബ്രഹാം. കുറേ കാലം നാട്ടിലും വിദേശത്തുമൊക്കെ നഴ്‌സായി ജോലി നോക്കിയതിന് ശേഷമാണ് ഷീലു വിവാഹിതയാവുന്നത്.
പിന്നീട് ഭര്‍ത്താവിന്റെ പിന്തുണയോടെ സിനിമയിലേക്ക് എത്തുകയും ചെയ്തു. നഴ്‌സായിരുന്ന കാലത്തെ അനുഭവങ്ങള്‍ തുറന്ന് പറയുകയാണ് നടിയിപ്പോള്‍.
യുദ്ധം നടക്കുന്ന സമയത്ത് കുവൈത്തിലേക്ക് എത്തിയ താന്‍ മരണം മുന്നില്‍ കണ്ട നിമിഷത്തെ കുറിച്ചാണ് ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുക്കവേ ഷീലു പറഞ്ഞത്.

