MORE

    യുവതിയ്ക്കുനേരെ സദാചാര ഗുണ്ടായിസവും ലൈംഗികാതിക്രമവും; രണ്ടുപേര്‍ അറസ്റ്റില്‍

    Date:

    ഓട്ടോറിക്ഷയില്‍ യാത്രചെയ്തിരുന്ന യുവതിയ്ക്കുനേരെ സദാചാര ഗുണ്ടായിസവും ലൈംഗികാതിക്രമവും നടത്തിയ കേസില്‍ രണ്ടുപേരെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു.

    റൗഷാദ്, നിഖില്‍ എന്നിവരെയാണ് എ.സി.പി. ടി.എസ്. സിനോജിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. പ്രതികള്‍ക്ക് ലഹരിപദാര്‍ഥങ്ങള്‍ വില്‍ക്കുന്ന സംഘങ്ങളുമായി ബന്ധമുണ്ടെന്നും പോലീസ് കണ്ടെത്തി.

    കല്ലുംപുറത്ത് ഓഗസ്റ്റ് 26-ന് വൈകീട്ടാണ് കേസിനാസ്പദമായ സംഭവം. ചങ്ങരംകുളം ഭാഗത്തുനിന്ന് ഓട്ടോറിക്ഷയില്‍ വരുകയായിരുന്നു യുവതി. ഓട്ടോ ഡ്രൈവര്‍ക്ക് ഫോണ്‍ വന്നപ്പോള്‍ ഓട്ടോറിക്ഷ റോഡരികില്‍ നിര്‍ത്തിയ സമയത്താണ് പ്രതികളായ രണ്ടുപേര്‍ ബൈക്കില്‍ ഈ വഴിയെത്തിയത്. ഓട്ടോറിക്ഷ നിര്‍ത്തിയിട്ടിരിക്കുന്നത് ഇവര്‍ ചോദ്യംചെയ്തു. ഡ്രൈവറെ ബലമായി പിടിച്ച്‌ യുവതിക്കൊപ്പമിരുത്തി ഫോട്ടോയെടുത്തു. തുടര്‍ന്ന് യുവതിയെ അസഭ്യം പറഞ്ഞ് ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ഡ്രൈവറെ മര്‍ദിച്ച്‌ ഭീഷണിപ്പെടുത്തുകയും ചെയ്തു. രണ്ടുപേരുടെയും കൈവശമുണ്ടായിരുന്ന ഫോണുകളും തട്ടിയെടുത്തു. അവര്‍ ആവശ്യപ്പെടുന്ന സ്ഥലത്തേക്ക് യുവതിയോട് വരണമെന്ന് പറഞ്ഞാണ് പ്രതികള്‍ സ്ഥലംവിട്ടതെന്ന് പോലീസ് പറയുന്നത്.

    അക്രമത്തിനിരയായവര്‍ നാണക്കേട് ഓര്‍ത്ത് ആദ്യം പരാതി നല്‍കിയില്ല. പിന്നീട് പരാതി ലഭിച്ചതോടെ പോലീസ് കേസെടുത്തു. ഇതോടെ പ്രതികള്‍ ഒളിവില്‍പ്പോയി. ഒളിവുകേന്ദ്രം മാറുന്നതിനായി തൃശ്ശൂരിലെത്തിയപ്പോഴാണ് റെയില്‍വെ സ്റ്റേഷനില്‍നിന്ന് പിടിയിലായത്.സൈബര്‍സെല്ലിന്റെ സഹായത്തോടെ നഷ്ടപ്പെട്ട മൊബൈല്‍ ഫോണുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതികളെ കണ്ടെത്താന്‍ സഹായിച്ചത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...