MORE

    യു.എസിന് മീതെ ചൈനയുടെ ബലൂണ്‍, ഖേദപ്രകടനവുമായി ചൈന  ചൈന സന്ദര്‍ശനം മാറ്റിവച്ച്‌ ആന്റണി ബ്ലിങ്കന്‍

    Date:

    വാഷിംഗ്ടണ്‍: ആശങ്ക വര്‍ദ്ധിപ്പിച്ച്‌ അമേരിക്കന്‍ ആകാശത്ത് ചൈനയുടെ നിരീക്ഷണ ബലൂണ്‍. ചൈനയുടെ ചാര ബലൂണ്‍ ആണിതെന്നായിരുന്നു ആശങ്ക.

    കഴിഞ്ഞ ഏതാനും ദിവസങ്ങളായി അമേരിക്കന്‍ പ്രദേശങ്ങള്‍ക്ക് മുകളിലൂടെ പറക്കുന്ന ബലൂണ്‍ ഏറ്റവും ഒടുവില്‍ ബുധനാഴ്ച പടിഞ്ഞാറന്‍ സംസ്ഥാനമായ മൊണ്ടാനയ്ക്ക് മുകളിലാണ് പ്രത്യക്ഷപ്പെട്ടത്. എന്നാല്‍, ബലൂണ്‍ കാലാവസ്ഥാ നിരീക്ഷണത്തിനുള്ളതാണെന്നും നിശ്ചിത പാതയില്‍ നിന്ന് വ്യതിചലിച്ച്‌ യു.എസിലെത്തിയതെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ബലൂണ്‍ യു.എസ് വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചതില്‍ ചൈന ഖേദം പ്രകടിപ്പിച്ചു.

    നിരീക്ഷണ ബലൂണ്‍ സംബന്ധിച്ച റിപ്പോര്‍ട്ട് പരിശോധിക്കുകയാണെന്നും കാര്യങ്ങള്‍ വ്യക്തമാകുന്നതിന് മുന്നേ ഊഹാപോഹങ്ങളും അമിത പ്രചാരണവും ഉയരുന്നത് പ്രശ്നം ശരിയായി പരിഹരിക്കാന്‍ സഹായിക്കില്ലെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിംഗ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഔദ്യോഗിക വിശദീകരണം.

    രാജ്യത്തെ ആണവ മിസൈലുകള്‍ സൂക്ഷിച്ചിരിക്കുന്ന മൂന്ന് കേന്ദ്രങ്ങളില്‍ ഒന്നായ മാംസ്ട്രോം എയര്‍ ഫോഴ്സ് ബേസ് മൊണ്ടാനയിലാണ്. തന്ത്രപ്രധാന മേഖലകളിലൂടെ പറന്ന് വിവരങ്ങള്‍ ചോര്‍ത്തുകയാണ് ബലൂണിന്റെ ലക്ഷ്യമെന്ന് അധികൃതര്‍ സംശയിച്ചിരുന്നു. ബലൂണിനെ അമേരിക്കന്‍ പ്രതിരോധ വിഭാഗമായ പെന്റഗണിന്റെ നിരീക്ഷണത്തിലാണ്.

    ബലൂണ്‍ വെടിവച്ചു വീഴ്ത്താന്‍ സൈന്യം തീരുമാനിച്ചെങ്കിലും താഴേക്ക് പതിക്കുന്നത് ജനങ്ങള്‍ക്ക് അപകടം സൃഷ്ടിച്ചേക്കാമെന്നതിനാല്‍ ഉപേക്ഷിച്ചു. എഫ് – 22 അടക്കമുള്ള യുദ്ധവിമാനങ്ങളെയും സജ്ജമാക്കിയിരുന്നു. ബലൂണിന്റെ നിലവിലെ സ്ഥാനമോ മറ്റ് വിവരങ്ങളോ ഇന്നലെ പെന്റഗണ്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയില്ല.

    ഇത്തരം ബലൂണുകള്‍ മുമ്ബും കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇത്തവണ ബലൂണ്‍ ഏറെ നേരം തുടരുന്നത് ശ്രദ്ധയില്‍പ്പെട്ടതായും പെന്റഗണ്‍ അറിയിച്ചു. നിരീക്ഷണ സാങ്കേതികവിദ്യയുടെ ഏറ്റവും പഴയ രൂപങ്ങളിലൊന്നാണ് ബലൂണ്‍. വിഷയത്തില്‍ ഡിഫന്‍സ് സെക്രട്ടറി ലോയ്‌ഡ് ഓസ്റ്റിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നിരുന്നു.

    കാനഡയുടെ ഭാഗങ്ങളിലും ബലൂണ്‍ സഞ്ചരിച്ചു. ബലൂണിനെ ശ്രദ്ധയില്‍പ്പെട്ടെന്നറിയിച്ച കാനഡ എന്നാല്‍ ചൈനയുടെ പേര് പരാമര്‍ശിച്ചില്ല.

    അതേ സമയം, ബലൂണ്‍ വിവാദത്തിനിടെ നാളെ മുതല്‍ തുടങ്ങാനിരുന്ന ചൈന സന്ദര്‍ശനം യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ മാറ്റിവച്ചു. യു.എസ് ജനപ്രതിനിധി സഭാ മുന്‍ സ്പീക്കര്‍ നാന്‍സി പെലോസി കഴിഞ്ഞ ഓഗസ്റ്റില്‍ തായ്‌വാന്‍ സന്ദര്‍ശിച്ചതിന് പിന്നാലെ യു.എസ് – ചൈന ബന്ധത്തില്‍ വിള്ളലുകള്‍ രൂക്ഷമായിരുന്നു.

     എവിടെ കണ്ടു ?

    അലാസ്കയിലെ അലൂഷ്യന്‍ ഐലന്‍ഡ്സ്, കാനഡ, മൊണ്ടാനയിലെ ബില്ലിംഗ്സ് നഗരം

     വലിപ്പം

    ബലൂണിന്റെ വലിപ്പം സംബന്ധിച്ച കൃത്യമായ വിവരം പുറത്തുവിട്ടിട്ടില്ല. ലഭ്യമായ സൂചനയനുസരിച്ച്‌ ബലൂണ്‍ താരതമ്യേന വലുതെന്ന് കരുതുന്നു. ദൂരത്തില്‍ നിന്ന് പോലും പൈലറ്റുമാര്‍ക്ക് ആകാശത്ത് ഈ ബലൂണിനെ കാണാമെന്നാണ് റിപ്പോര്‍ട്ട്. മൂന്ന് ബസിന്റെ വലിപ്പം ബലൂണിനുണ്ടെന്ന് പറയുന്നുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല.

     ഭീഷണി ?

    ബലൂണ്‍ രാജ്യ സുരക്ഷയ്ക്ക് നിലവില്‍ ആശങ്കയില്ലെന്ന് യു.എസ് ഡിഫന്‍സ് ഡിപ്പാര്‍ട്ട്മെന്റ് പറഞ്ഞു. ബലൂണ്‍ എവിടെയാണെന്നും എവിടേക്കാണ് സഞ്ചാര ദിശയെന്നും അധികൃതര്‍ക്ക് അറിയാം. ജനങ്ങള്‍ക്കോ യാത്രാ വിമാനങ്ങള്‍ക്കോ ഭീഷണിയില്ല. കൊമേഴ്ഷ്യല്‍ വിമാനങ്ങള്‍ പറക്കുന്നതില്‍ നിന്ന് ഏറെ ഉയരത്തിലൂടെയാണ് ബലൂണിന്റെ സഞ്ചാരം. ചാര ഉപഗ്രഹങ്ങളെക്കാള്‍ കൂടുതല്‍ വിവരങ്ങളൊന്നും ബലൂണിന് ശേഖരിക്കാനാകില്ല.

     ആകാശത്ത് എത്ര ഉയരത്തില്‍ പറക്കും ? ( സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരം )

     യാത്രാവിമാനം – 40,000 അടി

     യുദ്ധവിമാനം – 65,000 അടി

     നിരീക്ഷണ ബലൂണ്‍ – 80,000 അടി – 120,000 അടി

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...