MORE

    യു പി ലുലു മാളില്‍ ഹനുമാന്‍ ചാലിസ ചൊല്ലിയ രണ്ടു പേര്‍ പിടിയില്‍

    Date:

    ലക്നൗ : യുപി യിലെ ലക്നൗവില്‍ അടുത്തിടെ തുറന്ന ലുലു മാളില്‍ ഹനുമാന്‍ ചാലിസ ചൊല്ലിയതിന് രണ്ട് പേര്‍ അറസ്റ്റില്‍.

    മാളില്‍ മതപരമായ പ്രാര്‍ത്ഥനകള്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയതിനെ പിന്നാലെയാണ് ഇന്നലെ രണ്ട് പേര്‍ ഹനുമാന്‍ ചാലിസ ചൊല്ലിയത്. ഇരുവരെയും പിടികൂടിയതിന് തൊട്ടുപിന്നാലെ പതിനഞ്ചോളം പേര്‍ പ്രതിഷേധവുമായി എത്തി. ഇവരെയും പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചു.

    രണ്ട് പേര്‍ മാളില്‍ പ്രവേശിച്ച്‌ തറയിലിരുന്ന് ഹനുമാന്‍ ചാലിസ ചൊല്ലി, മാളിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവരെ പൊലീസിന് കൈമാറുകയായിരുന്നു എന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ (സൗത്ത്) വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഒരു സംഘം ആളുകള്‍ മാളില്‍ നിസ്‌കരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്നാണ് പ്രവര്‍ത്തനം ആരംഭിച്ച്‌ ഒരാഴ്ചയ്ക്കുള്ളില്‍ വിവാദം പൊട്ടിപ്പുറപ്പെട്ടത്. നിസ്‌കരിക്കാന്‍ അനുവാദം നല്‍കിയാല്‍ രാമായണത്തിലെ സുന്ദരകാണ്ഡം ആലപിക്കുമെന്ന പ്രഖ്യാപനവുമായി ഒരു സംഘം രംഗത്തു വന്നിരുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...