MORE

    യൂറോപ്പ ലീഗിന്റെ ഫൈനല്‍ പോരാട്ടം ഇന്ന്; കലാശപ്പോരാട്ടത്തില്‍ ആര്?

    Date:

    യുവേഫ ചാമ്ബ്യൻസ് ലീഗ് കഴിഞ്ഞാല്‍ യൂറോപ്യൻ ക്ലബ് ഫുട്ബോളിലെ ഗ്ലാമര്‍ കോംപറ്റീഷനയായ യൂറോപ്പ ലീഗിന്റെ ഫൈനല്‍ പോരാട്ടം ഇന്ന് അരങ്ങേറും.

    ഇറ്റാലിയൻ ക്ലബ് എ എസ് റോമയും സ്പാനിഷ് ക്ലബ് സെവിയ്യയും തമ്മിലാണ് കലാശപോരാട്ടം. ഇന്ത്യൻ സമയം ഇന്ന് രാത്രി 12.30ന് ഹംഗറിയിലെ ബുഡാപസ്റ്റ് അരീനയിലാണ് മത്സരം.

    സെമിയില്‍ ഇറ്റാലിയൻ വമ്ബൻമാരായ യുവന്റസിനെ വീഴ്ത്തിയാണ് യൂറോപ്പ ലീഗ് സ്‌പെഷലിസ്റ്റുകളായ സെവിയ്യ ഫൈനലില്‍ കടന്നത്. എ എസ് റോമയാകട്ടെ മികച്ച ഫോമില്‍ കളിക്കുന്ന ജര്‍മ്മൻ ടീമായ ലെവര്‍കുസനെയാണ് സെമിയില്‍ തോല്‍പ്പിച്ചത്. യൂറോപ്പ് ലീഗ് കിരീടം 6 തവണ സ്വന്തമാക്കിയ ടീമാണ് സെവിയ്യ. യൂറോപ്പ ലീഗ് കിരീടം ഇതുവരെ നേടിയില്ലെങ്കിലും കഴിഞ്ഞ സീസണിലെ യുവേഫ കോണ്‍ഫറൻസ് ലീഗ് ജേതാക്കളാണ് റോമ.

    ഇതുവരെ കളിച്ച ആറ് യൂറോപ്പ ലീഗ് ഫൈനലുകളില്‍ ആറിലും ജയിച്ച ചരിത്രമാണ് സെവിയ്യയ്ക്ക് പറയാനുള്ളത്. റോമ കോച്ച്‌ ഹൊസെ മൗറീഞ്ഞ്യോ വിവിധ ക്ലബ്ബുകള്‍ക്ക് വേണ്ടി 5 യൂറോപ്യൻ കിരീടങ്ങള്‍ നേടി കൊടുത്തിട്ടുണ്ട്. കോച്ച്‌ എന്ന നിലയില്‍ ഇതുവരെ നേരിട്ട അഞ്ച് യൂറോപ്യൻ ഫൈനലുകളില്‍ അഞ്ചിലും വെന്നിക്കൊടി പാറിക്കാൻ മൗറീഞ്ഞ്യോയ്ക്ക് സാധിച്ചിട്ടുണ്ട്. ഇതില്‍ രണ്ട് യൂറോപ്പ ലീഗ് കിരീടങ്ങളും ഉള്‍പ്പെടും.

    ഒരു മത്സരം മാത്രം ബാക്കി നില്‍ക്കെ എഎസ് റോമ ഇറ്റാലിയൻ ലീഗില്‍ നിലവില്‍ ആറാം സ്ഥാനത്താണ്. യൂറോപ്പ ലീഗ് വിജയിച്ചാല്‍ മൗറീഞ്ഞ്യോയുടെ ടീമിന് അടുത്ത സീസണില്‍ ചാമ്ബ്യൻസ് ലീഗ് കളിക്കാൻ സാധിക്കും. ലാ ലിഗയില്‍ ഈ സീസണില്‍ മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കാത്ത സെവിയ്യ പോയിന്റ് ടേബിളില്‍ പതിനൊന്നാം സ്ഥാനത്താണ്. പക്ഷേ, യൂറോപ്പ ലീഗിലേക്ക് വരുമ്ബോള്‍ ഉജ്ജ്വല പ്രകടനമാണ് അവര്‍ പുറത്തെടുക്കാറ്. ഹൊസെ മെൻഡിലിബാര്‍ പരിശീലിപ്പിക്കുന്ന സ്പാനിഷ് ക്ലബ് ക്വാര്‍ട്ടറില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെയും സെമിയില്‍ യുവന്റസിനെയുമാണ് അടിയറവ് പറയിച്ചത്.

    കണങ്കാലിനേറ്റ പരിക്ക് മാറി സൂപ്പര്‍ താരം പൗലോ ഡിബാല പരിശീലനം ആരംഭിച്ചത് റോമയ്ക്ക് സന്തോഷ വാര്‍ത്തയാണ്. പരിക്ക് മാറിയ ഫുള്‍ ബാക്ക് സ്പിനസോളയും ടീമില്‍ ഇടം പിടിച്ചേക്കും. സസ്പെൻഷൻ കാരണം ലെഫ്റ്റ് ബാക്ക് മാര്‍ക്കസ് അകുന്യ ഇന്ന് സെവിയ്യയ്ക്ക് വേണ്ടി കളിക്കില്ല. സെവിയ്യയുടെ ഫോര്‍വേഡുകളായ സുസോയും പപ്പു ഗോമസും പരിക്ക് മാറി പരിശീലനം പുനരാരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ലാ ലിഗ മത്സരത്തില്‍ കോച്ച്‌ വിശ്രമം അനുവദിച്ച മികച്ച ഫോമിലുള്ള യൂസഫ് എൻ നസ്രി, ലൂക്കാസ് ഒക്കാമ്ബോസ് എന്നിവര്‍ ഇന്ന് സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ തിരിച്ചെത്തും.

    2020ലെ യൂറോപ്പ ലീഗ് പ്രീക്വാര്‍ട്ടറില്‍ മാത്രമാണ് കോംപറ്റീറ്റിവ് ഫോര്‍മാറ്റില്‍ ഇരു ടീമുകളും ഇതിന് മുൻപ് ഏറ്റുമുട്ടിയത്. അന്ന്
    സെവിയ്യ 2-0ത്തിന് റോമയെ തോല്‍പ്പിച്ചിരുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...