MORE

    യോഗി ബുദ്ധിമാനും സത്യസന്ധനുമെന്ന് കൊലക്കേസ് പ്രതിയായ മുന്‍ എം.പി അതീഖ് അഹമദ്

    Date:

    ലക്‌നോ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബുദ്ധിമാനും സത്യസന്ധനുമാണെന്ന് കൊലക്കേസ് പ്രതിയും മാഫിയ നോതാവുമായ സമാജ്‌വാദി പാര്‍ട്ടി മുന്‍ എം.പി അതീഖ് അഹ്മദ്.

    ലക്‌നോവിലെ സി.ബി.ഐ കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ വാഹനത്തില്‍ വച്ച്‌ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തേ സബര്‍മതി ജയിലില്‍ വച്ചും അദ്ദേഹം യോഗിയെ വാഴ്ത്തിയിരുന്നു.

    ബി.എസ്.പി എം.എല്‍.എ രാജു പോളിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അതീഖ് അഹ്മദ്. ഇദ്ദേഹത്തിന്റെ സഹോദരന്‍ അഷ്‌റഫ് എന്നു വിളിക്കുന്ന ഖാലിദ് അജീമും കേസിലെ പ്രതിയാണ്.

    2020ലാണ് ഖാലിദ് അജീമിനെയും അതീഖ് അഹ്മദിനെയും രാജു പോള്‍ വധക്കേസില്‍ യു.പി പൊലിസ് അറസ്റ്റ് ചെയ്തത്. 2004ലെ തെരഞ്ഞെടുപ്പില്‍ അജീമിനെ അലഹബാദ് വെസ്റ്റ് മണ്ഡലത്തില്‍ രാജുപോള്‍ പരാജയപ്പെടുത്തിയിരുന്നു. നാലു മാസത്തിനു ശേഷം സുലേം സറായി ബസാറില്‍ വച്ച്‌ രാജുപോളും അദ്ദേഹത്തിന്റെ രണ്ട് അംഗരക്ഷകരും ആക്രമണത്തില്‍ കൊല്ലപ്പെടുകയായിരുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...