രാജ്യത്തെ എറ്റവും വരിക്കാരുള്ള ടെലിക്കോം കമ്ബനിയായ റിലയന്‍സ് ജിയോ (Jio) പുതിയ രണ്ട് പ്രീപെയ്ഡ് പ്ലാനുകള്‍ അവതരിപ്പിച്ചു.
ആകര്‍ഷകമായ ആനുകൂല്യങ്ങള്‍ നല്കുന്ന പ്ലാനുകളാണ് ജിയോ പുറത്തിറക്കിയിരിക്കുന്നത്. 899രൂപയും 349 രൂപയും വില വരുന്നതാണ് ഈ പ്ലാനുകള്‍. കൂടുതല്‍ ഡാറ്റ ഉപയോഗിക്കുന്ന ആളുകള്‍ക്ക് തിരഞ്ഞെടുക്കാവുന്ന പ്ലാനുകളാണ് ഇവ.പുതിയ ജിയോ പ്ലാനുകള്‍ ദിവസവും 2.5 ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ഉള്‍പ്പെടെ മികച്ച ആനുകൂല്യങ്ങള്‍ നല്കുന്നു. എയര്‍ടെല്ലും വോഡാഫോണ്‍ ഐഡിയയും പ്രീപെയ്ഡ് പ്ലാനുകള്‍ക്ക് വില വര്‍ധിപ്പിക്കണമെന്ന് വാദിച്ച് രംഗത്തെത്തിയ അവസരത്തിലാണ് ജിയോ അത്തരം വാദങ്ങളൊന്നും ഇല്ലാതെ കുറഞ്ഞ വിലയ്ക്ക് മികച്ച ആനുകൂല്യങ്ങള്‍ നല്കുന്ന പുതിയ പ്ലാനുകള്‍ അവതരിപ്പിച്ചിരിക്കുന്നത്.
ജിയോ 349 രൂപ പ്ലാന്‍
349 രൂപ വിലയുള്ള പുതിയ ജിയോ പ്രീപെയ്ഡ് പ്ലാനില്‍ ദിവസവും 2.5 ജിബി ഡാറ്റ നല്കുന്നു. ഈ പ്ലാനിന് 30 ദിവസത്തെ വാലിഡിറ്റിയാണുള്ളത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി നിങ്ങള്‍ക്ക് 75 ജിബി ഡാറ്റയും പ്ലാനിലൂടെ ലഭിക്കും. പ്ലാന്‍ ഇന്ത്യയിലെ എല്ലാ നെറ്റ്വര്‍ക്കിലേക്കും അണ്‍ലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും നല്‍കുന്നുണ്ട്.
ദിവസവും 100 എസ്എംഎസുകളാണ് ജിയോയുടെ പുതിയ 349 രൂപ പ്ലാനിലൂടെ ലഭിക്കുനന്ത്. അധിക ആനുകൂല്യങ്ങളായി ഈ പ്ലാന്‍ ജിയോ ടിവി, ജിയോ സിനിമ, ജിയോ സെക്യൂരിറ്റി, ജിയോ ക്ലൌഡ് എന്നിവയിലേക്കുള്ള ആക്സസ് സൌജന്യമായി നല്‍കുന്നുണ്ട്. കുറഞ്ഞ നിരക്കില്‍ ഒരു മാസം വാലിഡിറ്റിയും മികച്ച ഡാറ്റ ആനുകൂല്യങ്ങളും ആവശ്യമുള്ള ആളുകള്‍ക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനാണ് ഇത്.
ജിയോ 899 രൂപ പ്ലാന്‍
899 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാനിലൂടെ റിലയന്‍സ് ജിയോ ഉപയോക്താക്കള്‍ക്ക് 90 ദിവസത്തെ വാലിഡിറ്റിയാണ് നല്‍കുന്നത്. 349 രൂപ പ്ലാനിനെക്കാള്‍ മൂന്നിരട്ടി വാലിഡിറ്റി ദിവസങ്ങള്‍ ഈ പ്ലാനിലൂടെ അധികമായി ലഭിക്കും. ഈ പ്ലാനും 2.5 ജിബി ഡാറ്റയാണ് ദിവസവും നല്‍കുന്നത്. പ്ലാന്‍ മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 225 ജിബി ഡാറ്റ നല്‍കും.ജിയോ അവതരിപ്പിച്ച പുതിയ 899 രൂപ പ്ലാന്‍ ഇന്ത്യയിലെ എല്ലാ നെറ്റ്വര്‍ക്കിലേക്കും സൌജന്യ കോളിങ് ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട്. ഈ പ്ലാന്‍ ദിവസവും 100 എസ്എംഎസുകളും നല്കുന്നു. 349 രൂപ പ്ലാനിന് സമാനമായി ഈ പ്ലാനിലൂടെയും നിങ്ങള്‍ക്ക് ജിയോ ടിവി, ജിയോ സിനിമ, ജിയോ സെക്യൂരിറ്റി, ജിയോ ക്ലൌഡ് എന്നിവയിലേക്ക് സൌജന്യ ആക്സസ് ലഭിക്കും.
ജിയോയുടെ 2023 പ്ലാന്‍
റിലയന്‍സ് ജിയോ നേരത്തെ തന്നെ ദിവസവും 2.5 ജിബി ഡാറ്റയും മികച്ച വാലിഡിറ്റിയും നല്കുന്ന കിടിലനൊരു പ്ലാന്‍ നല്‍കുന്നുണ്ട്. ഈ പ്ലാനിന് 2023 രൂപയാണ് വില. പുതുവത്സരത്തോട് അനുബന്ധിച്ചാണ് ഈ പ്ലാന്‍ അവതരിപ്പിച്ചത്. ഈ പ്ലാനിലൂടെ 252 ദിവസത്തെ വാലിഡിറ്റിയാണ് ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നത്. ദിവസവും 2.5 ജിബി ഡാറ്റയും ഈ പ്ലാനിലൂടെ ലഭിക്കുന്നു.
2023 രൂപ പ്ലാന്‍ മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 630 ജിബി ഡാറ്റയാണ് നല്‍കുന്നത്. ഇന്ത്യയിലെ എല്ലാ നെറ്റ്വര്‍ക്കിലേക്കും അണ്‍ലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെ ലഭ്യമാണ്. ദിവസവും 10 എസ്എംഎസുകളും ജിയോ പ്ലാറ്റ്ഫോമുകളിലേക്കുള്ള കോപ്ലിമെന്ററി ആക്സസും ഈ പ്ലാനിലൂടെ ലഭിക്കും. കൂടുതല്‍ വാലിഡിറ്റിയും ദിവസവു 2.5 ജിബി ഡാറ്റയും വേണ്ടവര്‍ക്ക് ഈ പ്ലാന്‍ തിരഞ്ഞെടുക്കാം.

