MORE

    രാജിഭീഷണിയുമായി കെ.സുധാകരന്‍; കോണ്‍ഗ്രസ് പുനഃസംഘടന വേഗത്തിലാക്കാന്‍ ധാരണ; നേതാക്കള്‍ക്കിടയിലെ എതിര്‍പ്പുകള്‍ പരിഹരിക്കാന്‍ ഇടപെട്ട് കെ സി വേണുഗോപാല്‍; ലീഡേഴ്‌സ് മീറ്റില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കം ചര്‍ച്ചയാകും

    Date:

    സുല്‍ത്താന്‍ബത്തേരി: ഒരുമാസത്തിനകം കോണ്‍ഗ്രസ് പുനഃസംഘടന നടന്നിട്ടില്ലെങ്കില്‍ കെപിസിസി അധ്യക്ഷസ്ഥാനം രാജിവയ്ക്കുമെന്ന കെ.സുധാകരന്റെ രാജിഭീഷണിക്ക് പിന്നാലെ പാര്‍ട്ടി പുനഃസംഘടന വേഗത്തിലാക്കാന്‍ കോണ്‍ഗ്രസിന്റെ ലീഡേഴ്‌സ് മീറ്റില്‍ തീരുമാനം. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ മുന്‍കൈയെടുത്താണ് നേതാക്കള്‍ക്കിടയിലെ എതിര്‍പ്പുകള്‍ പരിഹരിക്കുന്നത്. ഇന്നലെ രാത്രി കേരളത്തില്‍ നിന്നുള്ള എംപിമാരുമായി പ്രത്യേകം ചര്‍ച്ച നടത്തിയിരുന്നു.

    രാഷ്ട്രീയകാര്യ സമിതി അംഗങ്ങളും എംപിമാരും ചേര്‍ന്നുള്ള യോഗവും ഉണ്ടായി. ലീഡേഴ്‌സ് മീറ്റില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ ചര്‍ച്ചയാകുന്നുണ്ട്. പുനഃസംഘടന വേഗത്തിലാക്കാന്‍ ‘ലീഡേഴ്‌സ് മീറ്റില്‍’ ധാരണയായി. ബ്ലോക്ക്, മണ്ഡലം കമ്മിറ്റികള്‍ മുതല്‍ പുനഃസംഘടിപ്പിക്കും. താഴെത്തട്ടിലുള്ള കമ്മിറ്റികളാണ് അടിയന്തരമായി പുനഃസംഘടിപ്പിക്കുക. പിന്നീട് ഡി.സി.സി. പുനഃസംഘടന നടക്കും. പ്രസിഡന്റെന്നനിലയില്‍ പ്രതീക്ഷിച്ചത്ര മുന്നോട്ടുപോവാന്‍ കഴിഞ്ഞിട്ടില്ലെന്ന് അധ്യക്ഷപ്രസംഗത്തില്‍ സുധാകരന്‍ തുറന്നടിച്ചിരുന്നു.

    കെപിസിസി പുനഃസംഘടന പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ലെങ്കില്‍ പ്രസിഡന്റ് സ്ഥാനത്ത് തുടരില്ലെന്ന് കെ സുധാകരന്‍ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഭാരവാഹികളെ തീരുമാനിക്കാന്‍ കഴിയാത്തതിനാല്‍ പ്രതീക്ഷക്കൊത്ത് ഉയരാന്‍ തനിക്ക് കഴിയുന്നില്ലെന്നായിരുന്നു ലീഡേഴ്‌സ് മീറ്റില്‍ കെ സുധാകരന്‍ പറഞ്ഞത്.

    ‘പുനഃസംഘടനയ്ക്കു നിശ്ചയിച്ച തീയതികളൊക്കെ കഴിഞ്ഞിട്ടും പല നേതാക്കളും സഹകരിക്കുന്നില്ല. എന്റെ പക്കല്‍ പുനഃസംഘടനാ പട്ടിക ഉണ്ട്. ഇനിയും സഹകരണമുണ്ടാകുന്നില്ലെങ്കില്‍ ആ പട്ടിക സ്വന്തം നിലയ്ക്കു പ്രഖ്യാപിക്കും’ എന്നാണ് സുധാകരന്‍ ലീഡേഴ്‌സ് മീറ്റില്‍ പറഞ്ഞത്.

    സ്ഥാനമേറ്റെടുത്തപ്പോഴുള്ള പ്രതീക്ഷയ്‌ക്കൊത്തു കെപിസിസിയെ മുന്നോട്ടുകൊണ്ടുപോകാനാകുന്നില്ലെന്നും ദ്വിദിന ലീഡേഴ്‌സ് മീറ്റില്‍ സംഘടനാരേഖ അവതരിപ്പിക്കവേ അദ്ദേഹം പറഞ്ഞു. അതു കഴിവുകേടുകൊണ്ടോ ബോധപൂര്‍വമായ തീരുമാനംകൊണ്ടോ അല്ല. സാഹചര്യങ്ങളുടെ സമ്മര്‍ദമാണു കാരണം. പുനഃസംഘടന നടന്നിരുന്നെങ്കില്‍ കോണ്‍ഗ്രസിന്റെ മുഖം തന്നെ മാറുമായിരുന്നു.

    സംഘടനയുടെ അടിത്തട്ടിലെ ദൗര്‍ബല്യം പരിഹരിക്കാന്‍ കണ്ടെത്തിയ സിയുസി രൂപീകരണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. പോഷകസംഘടനകളുടെ അലസമനോഭാവം അംഗീകരിക്കാനാകില്ല. എംഎല്‍എമാരോ എംപിമാരോ ആയിക്കഴിഞ്ഞാല്‍ ചില നേതാക്കളെ സംഘടനാപ്രവര്‍ത്തനത്തിനു കിട്ടാത്ത സ്ഥിതിയാണെന്നും വിമര്‍ശിച്ചിരുന്നു.

    ആരോടും ഉത്തരവാദിത്വമില്ലാത്ത സംവിധാനത്തിലാണ് പാര്‍ട്ടിയുടെ പോക്ക്. താന്‍ ചുമതലയേറ്റപ്പോള്‍ പുനഃസംഘടനയുണ്ടാവുമെന്നു പ്രഖ്യാപിച്ചതാണ്. അതിനുകഴിഞ്ഞില്ല. അതു നീട്ടിക്കൊണ്ടുപോയി ഈ സ്ഥാനത്തുതുടരുന്നതില്‍ അര്‍ഥമില്ല. പോഷകസംഘടനാ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതുപോലും കെപിസിസി. നേതൃത്വം അറിയുന്നില്ല. പോഷകസംഘടനകളിലുള്ളവരെ പരസ്പരം അറിയില്ല. മത്സ്യത്തൊഴിലാളി കോണ്‍ഗ്രസിന്റെ നേതാവ് ആരാണെന്ന് ടി.എന്‍. പ്രതാപന്‍ എംപി.യോടു സുധാകരന്‍ ചോദിക്കുകയുംചെയ്തു.

    സമരങ്ങളും വാര്‍ത്താസമ്മേളനങ്ങളും കൊണ്ട് മാത്രം കേരളത്തില്‍ അധികാരത്തില്‍ തിരിച്ചെത്താന്‍ കഴിയില്ലെന്ന യാഥാര്‍ത്ഥ്യം നേതാക്കള്‍ മനസ്സിലാക്കണം എന്നായിരുന്നു ഉദ്ഘാടന പ്രസംഗത്തിലെ കെ സി വേണുഗോപാലിന്റെ വാക്കുകള്‍. ഒത്തൊരുമയുടെ രസതന്ത്രമില്ലെങ്കില്‍ തിരിച്ചുവരവ് സാധ്യമല്ലെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. സംഘടനാ രേഖയും രാഷ്ട്രീയ രേഖയും ലീഡേഴ്‌സ് മീറ്റില്‍ കെ സുധാകരന്‍ അവതരിപ്പിച്ചു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...