MORE

    രാജ്ഭവനില്‍ രാമകഥാ പാരായണവും പൂജയും; വേദിയൊരുക്കി രാജസ്ഥാന്‍ ഗവര്‍ണര്‍

    Date:

    ജയ്പൂര്‍: രാജ്ഭവനില്‍ രാമകഥാ പാരായണത്തിന് വേദിയൊരുക്കി രാജസ്ഥാന്‍ ഗവര്‍ണര്‍ കല്‍രാജ് മിശ്ര. മുന്‍ ആര്‍ എസ് എസ് പ്രചാരകന്‍ വിജയ് കൗശല്‍ നയിക്കുന്ന പരിപാടിക്കാണ് കല്‍രാജ് മിശ്ര രാജ്ഭവനില്‍ വേദിയൊരുക്കിയത്.

    സംഭവം ഇതിനോടകം വലിയ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. ഇതാദ്യമായാണ് രാജ്ഭവനില്‍ രാമകഥ പരിപാടി സംഘടിപ്പിക്കുന്നത്.

    കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഡയറക്ടറേറ്റ് ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് പരിപാടിയെ പ്രോത്സാഹിപ്പിക്കുകയാണെന്ന് ഒരു പൗരാവകാശ സംഘടന വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. ബി ജെ പിയും വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.

    അതേസമയംശനിയാഴ്ച ആരംഭിച്ച അഞ്ച് ദിവസത്തെ പരിപാടിയുടെ ആദ്യ ദിനത്തില്‍ ബി ജെ പി നേതാക്കള്‍ പങ്കെടുത്തിരുന്നു. പരിപാടിയുടെ എല്ലാ ദിവസവും, വിജയ് കൗശല്‍ വൈകുന്നേരം 4 മുതല്‍ 7 വരെ രാമകഥ വായിക്കും. ഉത്തര്‍പ്രദേശിലെ വൃന്ദാവനില്‍ നിന്നുള്ളയാളാണ് വിജയ് കൗശല്‍. കൗശലിന്റെ യൂട്യൂബ് ചാനലില്‍ തത്സമയം സംപ്രേക്ഷണം ചെയ്യുന്ന പരിപാടി പൊതുജനങ്ങള്‍ക്കായി തുറന്നിരിക്കുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...