MORE

    രാജ്യം ഈ വര്‍ഷം പ്രതീക്ഷിക്കുന്നത് 7.5% വളര്‍ച്ച; പ്രധാനമന്ത്രി നരേന്ദ്രമോദി

    Date:

    ഡല്‍ഹി: ഇന്ത്യ ഈ വര്‍ഷം 7.5 ശതമാനം വളര്‍ച്ച പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതോടെ അതിവേഗം വളര്‍ച്ച കൈവരിക്കുന്ന രാജ്യമായി ഇന്ത്യമാറുമെന്നും മോദി പറഞ്ഞു.

    ഇന്ത്യയുടെ ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ച ഉയര്‍ത്തിക്കാട്ടി, 2025 ഓടെ അതിന്റെ മൂല്യം ഒരു ട്രില്യണ്‍ ഡോളറിലെത്തുമെന്നും എല്ലാ മേഖലയിലും സര്‍ക്കാര്‍ നവീകരണത്തെ പിന്തുണയ്ക്കുന്നുണ്ടെന്നും മോദി പറഞ്ഞു.

    ബ്രിക്സ് ബിസിനസ് ഫോറത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ഓണ്‍ലൈന്‍ വഴി പ?ങ്കെടുക്കുകയായിരുന്നു പ്രധാനമന്ത്രി. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക രാജ്യങ്ങളാണ് ബ്രിക്‌സ് ബിസിനസ് ഫോറത്തില്‍ പങ്കെടുക്കുന്നത്. രാജ്യത്തിന്റെ ദേശീയ അടിസ്ഥാന സൗകര്യ പൈപ്പ്ലൈനിന് കീഴില്‍ 1.5 ട്രില്യണ്‍ ഡോളറിന്റെ നിക്ഷേപ അവസരങ്ങളുണ്ട്.

    ഇന്ന് ഇന്ത്യയില്‍ സംഭവിക്കുന്ന തരത്തിലുള്ള ഡിജിറ്റല്‍ പരിവര്‍ത്തനം ലോകത്ത് ഇതുവരെ ഉണ്ടായിട്ടില്ലെന്നും മോദി ചൂണ്ടിക്കാട്ടി.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...