MORE

    രാഹുലിന്‍്റെ പ്രധാനമന്ത്രിക്കെതിരായ പരാമര്‍ശങ്ങള്‍ സഭാ രേഖകളില്‍ നിന്ന് നീക്കി

    Date:

    ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിലെ പ്രധാനമന്ത്രിയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ സഭാ രേഖകളില്‍ നിന്ന് നീക്കം ചെയ്തു.

    രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ നീക്കം ചെയ്യാന്‍ ലോക് സഭാ സ്പീക്കര്‍ നിര്‍ദ്ദേശം നല്‍കി. ബുധനാഴ്ച 12.30 ഓടെ ഇവ നീക്കം ചെയ്തതായി അറിയിപ്പ് വന്നു.

    പ്രധാനമന്ത്രിക്കെതിരെ അടിസ്ഥാനരഹിതവും വിവേകശൂന്യവുമായ ആരോപണങ്ങള്‍ രാഹുല്‍ ഗാന്ധി ഉന്നയിച്ചുവെന്ന് ആരോപിച്ച്‌ പാര്‍ലമെന്‍ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി നേരത്തെ അവകാശ ലംഘനത്തിനു നോട്ടീസ് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് സ്പീക്കറുടെ നടപടി. രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ സാധൂകരിക്കുന്ന രേഖകള്‍ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്ന് ലോക്സഭ വൃത്തങ്ങള്‍ അറിയിച്ചു.

    രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയ്ക്കിടെ രാഹുല്‍ അദാനി വിഷയം ഉന്നയിക്കുകയും കേന്ദ്രത്തിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. പ്രധാനമന്ത്രിയും വ്യവസായി ഗൗതം അദാനിയും തമ്മിലെന്ത് ബന്ധമെന്നും, കേന്ദ്രം അദാനിക്ക് വഴിവിട്ട സഹായം നല്‍കിയെന്നുമടക്കം രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. മോദിയും അദാനിയും ഒരുമിച്ചുള്ള ചിത്രം രാഹുല്‍ സഭയില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ മറുവശത്തുള്ളവര്‍ അശോക് ഗെഹലോത്തിനൊപ്പമുള്ള അദാനിയുടെ ചിത്രവുമായി വരുമെന്ന് സ്പീക്കര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...