ബംഗളൂരു> കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി വിവാഹം കഴിക്കാത്തത് കുട്ടികളുണ്ടാകാത്തതിനാലാണെന്ന അധിക്ഷേപവുമായി കര്‍ണാടക ബിജെപി അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍.
കോണ്‍ഗ്രസ് നേതാവായ സിദ്ധരാമയ്യയും രാഹുല്‍ ഗാന്ധിയും കോവിഡ് വാക്സിനെടുക്കുന്നവര്‍ക്ക് കുട്ടികളുണ്ടാകില്ലെന്ന് പറഞ്ഞിരുന്നു.
എന്നാല്‍, ഇരുവരും രാത്രിയില്‍ വാക്സിനെടുത്തു. രാഹുല്‍ ഗാന്ധിക്ക് കുട്ടികളുണ്ടാകില്ലെന്ന് അറിയാവുന്നതിനാലാണ് വിവാഹം കഴിക്കാത്തതെന്ന് ബിജെപി നിയമസഭാംഗം മഞ്ജുനാഥ് തന്നോട് പറഞ്ഞെന്നും കട്ടീല്‍ അധിക്ഷേപിച്ചു. ബിജെപി അധ്യക്ഷന്‍ മാനസിക പ്രശ്നമാണെന്ന് കോണ്‍ഗ്രസും പ്രതികരിച്ചു.

