ന്യുഡല്‍ഹി: രാഹുല്‍ഗാന്ധിയെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കാന്‍ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ തയാറാവണമെന്ന് ബി.ജെ.പി.
ചൈനീസ് സൈനികര്‍ ഇന്ത്യ ആര്‍മി ഉദ്യോഗസ്ഥരെ മര്‍ദിക്കുകയാണെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനക്കെതിരെയാണ് വിമര്‍ശനം.
ബി.ജെ.പി വക്താവ് ഗൗരവ് ഭാട്ടിയയാണ് വിമര്‍ശനം ഉന്നയിച്ചത്. ഖാര്‍ഗെയെ റിമോര്‍ട്ട് കണ്ട്രോള് നിയന്ത്രിക്കുന്നില്ലെങ്കില്‍ രാഹുല്‍ ഗാന്ധിയെ പുറത്താക്കാന്‍ അദ്ദേഹം തയാറാവണമെന്ന് ഭാട്ടിയ ആവശ്യപ്പെട്ടു. ഇന്ത്യന്‍ സേനയെ നിന്ദിക്കുകയും അവരുടെ മനോവീര്യം തകര്‍ക്കുകയും ചെയ്യുന്നതാണ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയെന്നും അദ്ദേഹം പറഞ്ഞു.
ചൈന ഇന്ത്യയുമായി യുദ്ധത്തിന് തയാറെടുക്കുകയാണെന്നും മോദിസര്‍ക്കാര്‍ അത് കണ്ടില്ലെന്ന് നടിക്കുകയാണെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തിയിരുന്നു. ചൈന നമ്മുടെ ഭൂമി പിടിച്ചെടുക്കും. നമ്മുടെ സൈനികരെ പരാജയപ്പെടുത്തും. സുവ്യക്തമാണ് അവരുടെ ഭീഷണി. എന്നാല്‍ സര്‍ക്കാര്‍ അത് അവഗണിക്കുന്നു. ലഡാക്കിലും അരുണാചലിലും അവര്‍ സായുധ ആക്രമണത്തിന് ഒരുങ്ങുകയാണ്. നമ്മുടെ സര്‍ക്കാര്‍ ഉറങ്ങുകയാണെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തിയിരുന്നു.

