MORE

    രാഹുല്‍ മാങ്കൂട്ടത്തിലിനെ പരിശോധിച്ചപ്പോള്‍ ഡോക്ടര്‍ പറഞ്ഞത് സ്‌ട്രോക്കിന്റെ ആരംഭ ലക്ഷണങ്ങളെന്ന്; അസുഖ കാര്യത്തില്‍ എം വി ഗോവിന്ദൻ പറഞ്ഞത് ക്രൂരമായ വിവരക്കേട്; യൂത്ത് കോണ്‍ഗ്രസ് നിയമനടപടി സ്വീകരിക്കുമെന്ന് ഷാഫി പറമ്ബില്‍

    Date:

    തിരുവനന്തപുരം: പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് പിണറായി വിജയൻ സ്ഥാപിച്ചത് ഡമ്മിയെ ആണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ലെന്ന് ഷാഫി പറമ്ബില്‍ എംഎ‍ല്‍എ.

    ആ സ്ഥാനത്ത് ഇരുന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ എം വി ഗോവിന്ദൻ നടത്തിയ പ്രസ്താവന അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഷാഫി.

    സിപിഎം. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വിവരക്കേട് പറഞ്ഞ് പലതവണ വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുണ്ട്. പക്ഷേ ഇന്ന് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അസുഖവുമായി ബന്ധപ്പെട്ട് അദ്ദേഹം പറഞ്ഞത് ക്രൂരമായ വിവരക്കേടാണ്. ഒരാളുടെ അസുഖത്തെക്കുറിച്ച്‌ രാഷ്ട്രീയമായി. ദുഷ്ടലാക്കോട് കൂടിയ ഒരു കമന്റാണ് അദ്ദേഹത്തില്‍നിന്ന് ഉണ്ടായത്. പ്രസ്താവനയ്ക്കെതിരേ നിയമനടപടി സ്വീകരിക്കാൻ യൂത്ത് കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്, ഷാഫി കൂട്ടിച്ചേര്‍ത്തു.

    സമരങ്ങളെല്ലാം കഴിഞ്ഞ് കുറച്ച്‌ ദിവസത്തിന് ശേഷം രാഹുലിന് ഇടതുഭാഗവുമായി ബന്ധപ്പെട്ട് ചെറിയ ക്ഷീണം അനുഭവപ്പെടുന്നുവെന്ന് തിരുവനന്തപുരത്ത് വച്ച്‌ അദ്ദേഹം സൂചിപ്പിച്ചിരുന്നു. പിന്നാലെ, തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ സ്ട്രോക്കിന്റെ ആരംഭത്തിന്റെ ലക്ഷണങ്ങളാണ് കാണുന്നതെന്ന് ആശുപത്രിയില്‍ നിന്നും പറഞ്ഞു. വിശദമായ പരിശോധനയ്ക്ക് അഡ്‌മിറ്റ് ആകണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞപ്പോള്‍ അടുത്ത ദിവസം വരാമെന്ന് പറഞ്ഞ് അദ്ദേഹം മടങ്ങുകയായിരുന്നുവെന്നും ഷാഫി ചൂണ്ടിക്കാട്ടി.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...