MORE

    റാഡിസണ്‍ ബ്ലൂ ഹോട്ടല്‍ ഉടമ ആത്മഹത്യ ചെയ്ത നിലയില്‍

    Date:

    ന്യൂഡല്‍ഹി: ഗാസിയാബാദിലെ റാഡിസണ്‍ ബ്ലൂ ഹോട്ടലിന്റെ ഉടമ ആത്മഹത്യ ചെയ്തു. ഹോട്ടല്‍ ഉടമ അജിത് ജെയിനെയാണ് ഫ്ലാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

    ശനിയാഴ്ച കിഴക്കന്‍ ഡല്‍ഹിയിലെ കോമണ്‍ വെല്‍ത്ത് ഗെയംസ് വില്ലേജിലെ വസതിയിലാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ ആത്മഹത്യാകുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ല.

    പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വന്ന ഫോണ്‍കാള്‍ വഴിയാണ് മരണത്തെ കുറിച്ച്‌ പൊലീസിന് വിവരം ലഭിച്ചത്.

    നോയിഡയിലെ പുതിയ വീട്ടില്‍ നിന്ന് പ്രഭാത ഭക്ഷണം കഴിച്ച ശേഷമാണ് അദ്ദേഹം കോമണ്‍ വെല്‍ത്ത് വില്ലേജിലെ ഫ്ലാറ്റിലേക്ക് എത്തിയത്.

    കുടുംബത്തോടൊപ്പം നോയിഡയിലേക്ക് മാറാന്‍ ജെയിന്‍ പദ്ധതിയിട്ടിരുന്നു. ഫ്ലാറ്റിലേക്ക് വരുന്നതിനിടെ സഹോദരന്‍ കരണിനെ ഗാസിയാബാദിലെ ഒഫീസില്‍ ഇറക്കവിട്ട ശേഷം തനിച്ച്‌ ഫ്ലാറ്റിലേക്ക് വരികയായിരുന്നു.

    പിറകെ ഫ്ലാറ്റിലേക്ക് വന്ന ജെയനിന്റെ മകനാണ് പിതാവിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഇതുവരെ മരണത്തില്‍ ആരും പരാതി ഉന്നയിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...