സമസ്ത മേഖലകളിലും ജനജീവിതം ദുസ്സഹമാക്കുന്ന വിധം സാധാരണക്കാരെ പിഴിയുന്ന പിണറായി സര്‍ക്കാര്‍ സംസ്ഥാനം കണ്ട ഏറ്റവും ജനവിരുദ്ധ സര്‍ക്കാരാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആരോപിച്ചു. ജനോപകാര സെസ് എന്ന പേരില്‍ പെട്രോളിനും ഡീസലിനും ലിറ്ററിന് 2 രൂപ വീതം വര്‍ദ്ധിപ്പിച്ചു. ഭൂമിയുടെ ന്യായ വിലയില്‍ 20 ശതമാനം വര്‍ദ്ധനവ്, വൈദ്യുതി നിരക്ക് വെള്ളക്കരം അങ്ങിനെ എല്ലാ കാര്യത്തിലും വര്‍ദ്ധനവാണ് ഈ സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ഇത് ജനങ്ങളുടെ പോക്കറ്റില്‍ കയ്യിട്ട് വാരുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എറണാകുളം (പാലാരിവട്ടം) കൊച്ചിന്‍ റിനൈ ഹോട്ടലില്‍ ബിജെപി സംസ്ഥാന സമിതി യോഗത്തില്‍ അദ്ധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. നരേന്ദ്രമോദി സര്‍ക്കാരിന്‍്റെ ജനക്ഷേമകരമായ ബജറ്റിനെ രാഷ്ടീയ ഭേദമന്യേ എല്ലാവരും പ്രകീര്‍ത്തിക്കുമ്ബോള്‍ കേരളാ മുഖ്യമന്ത്രിയും ധനമന്ത്രിയും സംസ്ഥാനത്തിന് പരിഗണന നല്‍കിയില്ലെന്നാണ് വിമര്‍ശിക്കുന്നത്.
റെയില്‍വെ വികസനത്തിന് ചരിത്രത്തിലേറ്റവും കൂടുതല്‍ തുക സംസ്ഥാനത്തിനായി നീക്കിവച്ചത് മോദി സര്‍ക്കാരാണ്. എട്ട് കേരളിയര്‍ മന്ത്രിമാരായിരുന്ന യുപിഎ സര്‍ക്കാര്‍ നല്‍കിയതിന്‍്റെ നാലിരട്ടി തുകയാണ് മോദി സര്‍ക്കാര്‍ കേരളത്തിന് നല്‍കിയത്. ജിഎസ്ടി വിഹിതം പരമാവധി വര്‍ധിപ്പിച്ചു. പദ്ധതി പദ്ധതിയേതര സഹായങ്ങളും കേരളത്തിന് വേണ്ടി മോദി സര്‍ക്കാര്‍ നല്‍കിയതായും അദ്ദേഹം സൂചിപ്പിച്ചു.
സംസ്ഥാന സര്‍ക്കാര്‍ പാവങ്ങളെ പിഴിയുന്ന സമയം വന്‍കിടക്കാരെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്, 15000 കോടി രൂപയുടെ നികുതി കുടിശ്ശിക ഇവരില്‍ നിന്നും പിരിച്ചെടുക്കുന്നതിനുള്ള യാതൊരു നടപടിയും സംസ്ഥാന ബജറ്റില്‍ നിര്‍ദ്ദേശിക്കുന്നില്ല. വന്‍കിടക്കാരുടെ പാട്ടക്കുടിശ്ശിക വൈദ്യുതി കുടിശ്ശികയും കോടിക്കണക്കിന് രൂപയുടേതാണ്. പിണറായി സര്‍ക്കാര്‍ ഈ കാര്യത്തില്‍ മൗനം അവലംബിക്കുകയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
സര്‍ക്കാരിന്‍്റെ തെറ്റായ നയം മൂലം സംസ്ഥാനം പിന്നോക്കാവസ്ഥയിലാണ്. ആരോഗ്യം-വിദ്യാഭ്യാസം- തൊഴില്‍ തുടങ്ങി എല്ലാ മേഖലയിലും തകര്‍ച്ചയിലാണ്. പിറന്നു വീഴുന്ന ഓരോ കുഞ്ഞിന്‍്റെ തലയിലും ഒരു ലക്ഷത്തിലധികം രൂപയുടെ ബാദ്ധ്യതയാണ് സര്‍ക്കാര്‍ നല്കുന്നത്. സംസ്ഥാന സര്‍ക്കാരിന്‍്റെ ജനദ്രോഹനയങ്ങള്‍ക്കെതിരെ ബിജെപി ശക്തമായ പ്രക്ഷോഭം തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.

