നൈനിറ്റാള്‍: ഉത്തരാഖണ്ഡിലെ നൈനിറ്റാള്‍ ജില്ലയിലുള്ള ഹല്‍ദ്വാനി റെയില്‍വേ സ്റ്റേഷന് പരിസരത്തെ 4,000 കുടുംബങ്ങളെ ഒഴിപ്പിക്കുന്നു.
ഉത്തരാഖണ്ഡ് ഹൈകോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് റെയില്‍വേ സ്റ്റേഷന് സമീപമുള്ള കോളനികളില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്ക് പ്രദേശം ഒഴിയാന്‍ നോട്ടീസ് നല്കി. ഏഴ് ദിവസത്തെ സമയമാണ് നല്‍കിയിരിക്കുന്നത്.
ഒരു ദശാബ്ദത്തോളം നീണ്ടുനിന്ന കേസില്‍ എല്ലാ കക്ഷികളുടെയും വാദം കേട്ട ശേഷമാണ് കോടതി റെയില്‍വേക്ക് അനുകൂലമായ വിധി പുറപ്പെടുവിച്ചത്. വിധി വന്നതിനു പിന്നാലെ റെയില്‍വേ, റവന്യൂ ഉദ്യോഗസ്ഥ സംഘം ഡ്രോണ്‍ സര്‍വേ നടത്തി.
പ്രദേശത്തെ 4,365 കൈയേറ്റങ്ങളാണ് ഒഴിപ്പിക്കുന്നതെന്ന് നൈനിറ്റാള്‍ ജില്ല ഉദ്യോഗസ്ഥര്‍ പറയുന്നു. റെയില്‍വേയുടെ 2.2 കിലോമീറ്റര്‍ സ്ട്രിപ്പില്‍ നിര്‍മിച്ച വീടുകളും മറ്റ് കെട്ടിടങ്ങളും പൊളിക്കുന്നതിന് നടപടി ആരംഭിച്ചതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു.
അതേസമയം, പതിറ്റാണ്ടുകളായി 4,000 families living on Railway land in Haldwani set to get eviction noticesഇവിടെ താമസിക്കുന്ന കുടുംബങ്ങള്‍ കോടതി ഉത്തരവിനെതിരെ പ്രതിഷേധത്തിലാണ്.

