MORE

    ലക്ഷ്യമിട്ടത് മംഗളൂരുവിലെ ക്ഷേത്രം; ഭീകരന്റെ പരിശീലനക്കുറവ് ഒരു നാടിനെ രക്ഷിച്ചു; മംഗളൂരു സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഭീകര സംഘടന

    Date:

    മംഗളൂരു : മംഗളൂരുവിലെ ക്ഷേത്രമാണ് സ്‌ഫോടനത്തിലൂടെ ലക്ഷ്യമിട്ടതെന്ന് ഇസ്ലാമിക് റസിസ്റ്റന്‍ കൗണ്‍സില്‍ തീവ്രവാദ സംഘടന.

    സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് സംഘടന പ്രസ്താവനയും പുറത്തിറക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കര്‍ണാടക പോലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.

    തങ്ങളുടെ ലക്ഷ്യം മംഗളൂരുവിലെ ക്ഷേത്രമായിരുന്നുവെന്നാണ് ഇവരുടെ പ്രസ്താവനയില്‍ പറയുന്നത്. “കാവി ഭീകരതയുടെ കോട്ടയായ” കദ്രിയിലെ ക്ഷേത്രമാണ് ലക്ഷ്യമിട്ടത്. എന്നാല്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുന്‍പ് സ്‌ഫോടനം നടന്നു. സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരനായ മുഹമ്മദ് ഷാരിക്കിന്റെ ചിത്രവും ഇതോടൊപ്പം പുറത്തുവിട്ടിട്ടുണ്ട്. അറബിയില്‍ ‘മജ്ലിസ് അല്‍മുഖാവമത്ത് അല്‍ഇസ്ലാമിയ” എന്നും എഴുതിയിട്ടുണ്ട്.

    കര്‍ണാടകയിലെ ക്രമസമാധാന ചുമതലയുള്ള എഡിജിപി അലോക് കുമാറിനെയും ഭീകര സംഘടന ഭീഷണിപ്പെടുത്തി. നിങ്ങളുടെ സന്തോഷത്തിന് ആയുസ്സ് കുറവായിരിക്കുമെന്നും നിങ്ങളുടെ പ്രവൃത്തിയുടെ ഫലം ഉടന്‍ കൊയ്യുമെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്.

    സംസ്ഥാനത്ത് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍, അടിച്ചമര്‍ത്തുന്ന നിയമങ്ങള്‍, മതഭീകരത തുടങ്ങിയ സംഭവങ്ങള്‍ക്കെതിരെയാണ് തങ്ങള്‍ ഈ ആക്രമണം നടത്തിയതെന്ന് സംഘടന പ്രസ്താവനയില്‍ പറഞ്ഞു.

    ഇതോടെ മംഗളൂരു സ്‌ഫോടനത്തിന് കോയമ്ബത്തൂര്‍ ചാവേര്‍ ആക്രമണവുമായി ബന്ധമുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. കോയമ്ബത്തൂരില്‍ പയറ്റി നോക്കിയ അതേ രീതി തന്നെയാണ് മംഗളൂരുവിലും പിന്തുടര്‍ന്നത്. എന്നാല്‍ പരിശീലനക്കുറവ് മൂലം രണ്ടും പാളിപ്പോയി.

    Tags:Mangaluru blastമംഗളൂരു സ്ഫോടനംതീവ്രവാദ സംഘടനതീവ്രവാദ ആക്രമണംക്ഷേത്രംകോയമ്ബത്തൂര്‍ സ്ഫോടനം

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...