MORE

    ലിംഗായത്ത് മഠാധിപതിയുടെ മരണം; മൂന്നുപേര്‍ അറസ്റ്റില്‍

    Date:

    ബംഗളൂരു: കര്‍ണാടകയിലെ ലിംഗായത്ത് മഠാധിപതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. മക്കല ദേവര മഠത്തിന്‍റെ തലവന്‍ മൃത്യുഞ്ജയ സ്വാമി (45), ദൊഡ്ഡബെല്ലാപുരയിലെ എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയായ നീലാംബിക എന്ന ചന്ദു (21), മുന്‍ അധ്യാപകനും അഭിഭാഷകനുമായ മഹാദേവയ്യ (62) എന്നിവരാണ് അറസ്റ്റിലായത്.

    മഠാധിപന്‍റെ മരണം ഹണി ട്രാപ് മൂലമാണെന്നാണ് സംശയം. ബസവലിംഗ്വേശ്വര സ്വാമി എന്ന ബസവലിംഗ സ്വാമിയെ ഒക്ടോബര്‍ 24നാണ് മഠത്തിലെ പൂജാമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. തന്നെ ബ്ലാക്ക്മെയില്‍ ചെയ്ത് അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് ആത്മഹത്യ കുറിപ്പില്‍ ഉണ്ടായിരുന്നു.

    ഇതിന്‍റെ അടിസ്ഥാനത്തിലാണ് മൂന്നുപേരുടെയും അറസ്റ്റ്. മൃത്യുഞ്ജയ സ്വാമിയുമായും മറ്റ് മഠങ്ങളുടെ തലവന്മാരുമായും നീലാംബികക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എന്‍ജിനീയറിങ് വിദ്യാര്‍ഥിനി സ്വാമിയുമായി സൗഹൃദം സ്ഥാപിച്ച്‌ സ്വകാര്യ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയായിരുന്നുവെന്നും ഇതിന് കന്നൂര്‍ മഠാധിപതിയായ മൃത്യുഞ്ജയ സ്വാമിയുടെ സഹായമുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...