MORE

    ലിപ്‌ലോക്ക് സീന്‍ ചെയ്യാന്‍ ടെന്‍ഷന്‍ ഉണ്ടായിരുന്നു, വെളിപ്പെടുത്തി രമ്യ നമ്ബീശന്‍

    Date:

    ഒരുപിടി നല്ല കഥാപാത്രങ്ങള്‍ ചെയ്ത് മലയാളികളുടെ പ്രിയങ്കരിയായ നായികയാണ് രമ്യ നമ്ബീശന്‍ . കരിയറിലെ ആദ്യ ഘട്ടങ്ങളിലെ തിരഞ്ഞെടുപ്പ് പാളിയോ എന്ന ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് രമ്യ നമ്ബീശന്‍ ഇപ്പോള്‍.

    വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് രമ്യ മനസുതുറന്നിരിക്കുന്നത്. ട്രാഫിക്’ സിനിമ മുതലാണ് തന്റെ കരിയര്‍ മാറിയത് എന്നാണ് ഇതിന് മറുപടിയായി രമ്യ പറയുന്നത്. മാത്രമല്ല ‘ചാപ്പ കുരിശ്’ എന്ന ചിത്രത്തില്‍ ലിപ്‌ലോക് ചെയ്യാനുള്ള തീരുമാനം എടുത്തതിനെ കുറിച്ചും രമ്യ സംസാരിക്കുന്നുണ്ട്.

    “കരിയറില്‍ മാറ്റം വരുന്നത് ട്രാഫിക് സിനിമ മുതലാണ്. ബോബി സഞ്ജയ്, രാജേഷ് പിള്ള, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ക്ക് നന്ദി. അവര്‍ ആ റോളിലേക്ക് എന്നെ തീരുമാനിച്ചതിനാലാണ് ചാപ്പാ കുരിശ്, ഈ അടുത്ത കാലത്ത്, പിസ, ഒക്കെ സംഭവിക്കുന്നത്. പലരും വേണ്ടെന്ന് വച്ച റോളുകള്‍ എന്നിലേക്ക് എത്തിയിട്ടുണ്ട്. അവ കരിയറിലെ ഓര്‍ക്കപ്പെടുന്ന സിനിമകളുമായി. തമിഴില്‍ സേതുപതി അങ്ങനെ ഒന്നാണ്. ചാപ്പാ കുരിശ് സിനിമയിലെ ലിപ്‌ലോക്ക് സീന്‍ ചെയ്യാന്‍ അല്‍പം ടെന്‍ഷനുണ്ടായിരുന്നു.

    പലരോടും ഉപദേശം തേടി. കഥയ്ക്ക് ആവശ്യമെങ്കില്‍ നീയത് ചെയ്യണം എന്ന് പറഞ്ഞത് അച്ഛനും അമ്മയുമാണ്. ഏറ്റെടുത്ത കഥാപാത്രം പൂര്‍ണതയോടെ ചെയ്യാനുള്ള ഉത്തരവാദിത്തം നമുക്കുണ്ട് എന്നാണ് അച്ഛന്‍ പറഞ്ഞത്. റിയല്‍ ലൈഫും റീല്‍ ലൈഫും ഒന്നായി കാണുന്നതെന്തിന്. റീല്‍ ലൈഫില്‍ ആ കഥാപാത്രം അങ്ങനെ ചെയ്യുന്നത് റിയല്‍ ലൈഫുമായി ബന്ധപ്പെടുത്തേണ്ടതില്ല.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...