MORE

    ലൈംഗികശക്തി കുറയ്ക്കുന്നു; ബിരിയാണി കടകള്‍ അടപ്പിച്ച്‌ തൃണമൂല്‍ നേതാവ്

    Date:

    കൊല്‍ക്കത്ത: ലൈംഗികശക്തി കുറയ്ക്കുന്നുവെന്ന് ആരോപിച്ച്‌ ബംഗാളില്‍ ബിരിയാണി കടകള്‍ അടപ്പിച്ച്‌ തൃണമൂല്‍ നേതാവ്.

    മുന്‍ ബംഗാള്‍ വികസന മന്ത്രി കൂടിയായ രബീന്ദ്രനാഥ് ഘോഷ് ആണ് കൂച്ച്‌ ബിഹാറിലെ രണ്ട് ബിരിയാണി കടകള്‍ അടപ്പിച്ചത്. കൂച്ച്‌ ബിഹാര്‍ നഗരസഭാ ചെയര്‍മാന്‍ കൂടിയാണ് ഇദ്ദേഹം.

    രണ്ടു കടയിലും പുരുഷന്മാരുടെ ലൈംഗികശക്തി കുറയ്ക്കുന്ന തരത്തിലുള്ള മസാലകള്‍ ബിരിയാണിയില്‍ ഉപയോഗിക്കുന്നുവെന്നാണ് രബീന്ദ്രനാഥ് ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറേനാളായി നിരവധി പരാതികള്‍ ലഭിച്ചിരുന്നു. തുടര്‍ന്നാണ് കടകളില്‍ റെയ്ഡ് നടത്തിയതെന്ന് തൃണമൂല്‍ നേതാവ് പറഞ്ഞു.

    എന്നാല്‍, പരാതിയുടെ അടിസ്ഥാനത്തില്‍ മാത്രമല്ല കടകള്‍ അടപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. പരിശോധനയ്ക്കിടെ രണ്ടു കടയും ലൈസന്‍സില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമായി. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് നടപടിയെന്ന് രബീന്ദ്രനാഥ് ഘോഷ് വിശദീകരിച്ചു.

    കൂച്ച്‌ ബിഹാറിലെ ഭവാനിഗഞ്ച് മാര്‍ക്കറ്റിലുള്ള ഷാനിദേവ് ക്ഷേത്രത്തിനു തൊട്ടടുത്താണ് രണ്ട് ബിരിയാണി കടയും പ്രവര്‍ത്തിച്ചിരുന്നത്. ബിഹാര്‍ സ്വദേശികളാണ് കടയുടമകള്‍. ഞായറാഴ്ചയാണ് നഗരസഭാ ഉദ്യോഗസ്ഥരുമായി ഇവിടെ രബീന്ദ്രനാഥ് എത്തിയത്. പരാതി ഉന്നയിച്ചപ്പോള്‍ കടക്കാര്‍ ഇത് നിഷേധിച്ചു. എന്നാല്‍, കൂടുതല്‍ സംസാരമായതോടെ അതു വാക്കുതര്‍ക്കത്തിലെത്തുകയായിരുന്നു. തുടര്‍ന്നാണ് കടകള്‍ അടച്ചുപൂട്ടാന്‍ നഗരസഭാ ചെയര്‍മാന്‍ ഉത്തരവിട്ടത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...