MORE

    ലോകം ആണവദുരന്തത്തില്‍നിന്ന് കഷ്ടിച്ച്‌ രക്ഷപ്പെട്ടെന്ന് സെലന്‍സ്‌കി

    Date:

    കിയവ്: യുക്രെയ്‌നില്‍ റഷ്യ കൈവശപ്പെടുത്തിയ സപോറിഷിയ ആണവനിലയത്തില്‍ ശേഷിക്കുന്ന രണ്ടു റിയാക്ടറുകളിലെ വൈദ്യുതിബന്ധം നിലച്ചതിനെ തുടര്‍ന്നുണ്ടായ ആണവദുരന്തത്തില്‍നിന്ന് ലോകം കഷ്ടിച്ചാണ് രക്ഷപ്പെട്ടതെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്കി.

    നിലയത്തിന് സമീപമുള്ള കല്‍ക്കരി വൈദ്യുതി സ്റ്റേഷനുമായി ബന്ധപ്പെട്ടുണ്ടായ തീപിടിത്തം രാജ്യത്തിന്റെ വൈദ്യുതി ലൈനുമായുള്ള ആണവ റിയാക്ടറുകളുടെ ബന്ധം വിച്ഛേദിച്ചതായി യുക്രെയ്നിലെ ആണവ കമ്ബനിയായ എനര്‍ഗോട്ടം പറഞ്ഞു. തീപിടിത്ത കാരണം റഷ്യന്‍ ഷെല്ലാക്രമണമാണെന്നും സെലന്‍സ്‌കി കുറ്റപ്പെടുത്തി.

    ബുധനാഴ്ച എടുത്ത സാറ്റലൈറ്റ് ചിത്രങ്ങള്‍ ആണവ സമുച്ചയത്തിന്റെ തൊട്ടടുത്ത് വന്‍തോതില്‍ തീ പടരുന്നതായി വ്യക്തമാക്കുന്നു. തീപിടിത്തത്തില്‍ വൈദ്യുതി ലൈനുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നു. ഇതിന്റെ ഫലമായി വ്യാഴാഴ്‌ച സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന രണ്ടു വൈദ്യുതി യൂനിറ്റുകള്‍ നെറ്റ്‌വര്‍ക്കില്‍നിന്ന് വിച്ഛേദിക്കപ്പെട്ടു. വെള്ളിയാഴ്‌ച ഉച്ചക്കുശേഷം പ്ലാന്റ് വൈദ്യുതിലൈനുമായി വീണ്ടും ബന്ധിപ്പിച്ചതായും ആറു റിയാക്ടറുകളിലൊന്ന് വൈദ്യുതി നല്‍കുന്നതായും എനര്‍ഗോട്ടം അറിയിച്ചു.

    തുടര്‍ച്ചയായ വൈദ്യുതി ഉറപ്പാക്കാന്‍ ബാക്ക്-അപ് ഡീസല്‍ ജനറേറ്ററുകള്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിച്ചതാണ് ആശ്വാസമായത്. പ്രദേശത്തെ റഷ്യന്‍ നിയുക്ത ഗവര്‍ണര്‍ യെവ്ജെനി ബാലിറ്റ്‌സ്‌കി ആക്രമണത്തില്‍ യുക്രെയ്ന്‍ സൈന്യത്തെ കുറ്റപ്പെടുത്തി. അതിനിടെ, യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയത്തിന് സമീപം നടത്തുന്ന ആക്രമണത്തില്‍ ആശങ്കയേറുകയാണ്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...