ശ്രീനാഥ് ഭാസി, രജിഷ വിജയന്‍, ഗൗതം മേനോന്‍, വെങ്കിടേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ പ്രഗേഷ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന ലവ് ഫുള്ളി യുവേഴ്സ് വേദ എന്ന ചിത്രത്തിലെ ഓഡിയോ സിഡി സംവിധായകന്‍ സിദ്ദിഖ് നടന്‍ ശ്രീനിവാസന്‍ എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തു.കലാലയത്തിലെ സൗഹൃദങ്ങളുടെയും, പ്രണയത്തിന്റെയും, വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെയും ഗൃഹാതുരമായ അദ്ധ്യായങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രത്തില്‍ അനിഘ സുരേന്ദ്രന്‍, രഞ്ജിത് ശേഖര്‍, ചന്തുനാഥ്, അര്‍ജുന്‍ അശോക്, ഷാജു ശ്രീധര്‍, ശരത് അപ്പാനി, നില്‍ജ കെ.
ബേബി, ശ്രുതി ജയന്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.തിരക്കഥ ,സംഭാഷണം ബാബു വൈലത്തൂര്‍.ഛായാഗ്രഹണം ടോബിന്‍ തോമസ് . ആര്‍ ടു എന്റര്‍ടെയ്മെന്റിന്റെ ബാനറില്‍ രാധാകൃഷണന്‍ കല്ലായില്‍, റുവിന്‍ വിശ്വം എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ഫെബ്രുവരിയില്‍ ചിത്രം റീലീസ് ചെയ്യും. പി .ആര്‍. ഒ എ .എസ് ദിനേശ്.

